Author: News Desk

മനാമ :”സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം”എന്ന ആപ്ത വാക്യവുമായി ബഹ്‌റൈനിൽ 10 വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ (ഐവൈസിസി), ബഹ്‌റൈൻ. ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ അനുഭാവമുള്ള യുവജനസംഘടനയാണ് ഐ വൈ സി സി. സാമൂഹിക, സാംസ്കാരിക, ആതുര സേവന രംഗത്ത് നാട്ടിലും, പ്രവാസ ലോകത്തും സംഘടന സജീവമായ ഇടപെടലുകൾ നടത്തുന്നു.കലാ കായിക രംഗത്തും സംഘടന സജീവമാണ്. ഐ വൈ സി സി ബഹ്‌റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷം മാർച്ച്‌ മാസം എട്ടാം തിയതി ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കുകയാണ്. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ സജീർ കൊപ്പ ത്തിന്റെ നേതൃത്വത്തിലുള്ള സംഗീത നിശ മുഖ്യ ആകർഷണമാണ്. ദീപശിഖ പ്രയാണത്തിന് സ്വീകരണം, ഷുഹൈബ് പ്രവാസി മിത്ര പുരസ്കാര സമർപ്പണം. സാംസ്കാരിക സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന, ദേശീയ നേതാക്കൾ…

Read More

മനാമ: ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രാജീവന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി. കാർപെന്റർ ആയി ജോലി ചെയ്തിരുന്ന രാജീവൻ ജോലിക്കിടയിൽ മൂന്നാമത്തെ നിലയിൽനിന്നും താഴെ വീണു നട്ടെല്ലിൽ സ്റ്റീൽ കമ്പി കുത്തികയറി അരക്ക് കീഴേക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. മൂന്നു ചെറിയ പെണ്മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജീവൻ. വാടകവീട്ടിൽനിന്നും സ്വന്തമായി ഒരു വീടെന്ന രാജീവന്റെ സ്വപ്നം ബാക്കിയാണ്. https://youtu.be/1jm3iZVIvkw ഹോപ്പ് ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട രാജീവന്റെ അവസ്ഥ മനസിലാക്കി ഹോപ്പ് അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ (രണ്ട് ലക്ഷത്തി നാല്പതിനായിരത്തി നാനൂറ്റി പതിനാല് രൂപ) എക്സിക്യൂട്ടീവ് അംഗങ്ങളായ റംഷാദ് എ കെ യും മുജീബ് റഹ്‌മാനും ചേർന്ന് കോർഡിനേറ്റർ സാബു ചിറമേലിന്‌ കൈമാറി. സഹായതുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു നൽകി. സഹകരിച്ച എല്ലാവരോടും നന്ദി…

Read More

മനാമ: അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ സമീപമുള്ള കെസിറ്റി ഹാളിൽ രാത്രി 7.30 നാണ്‌ പരിപാടി നടക്കുന്നത്‌. അൽ ഫുർഖാൻ പ്രബോധകൻ നിയാസ്‌ സ്വലാഹി  പ്രഭാഷണം നടത്തും. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക്‌: 3922 3848, 3393 9720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു. https://youtu.be/1jm3iZVIvkw

Read More

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ സേവിംഗ്സ് കാമ്പയിൻ ആരംഭിച്ചു. റിഫയിലെ ഔട്ട്‌ലെറ്റിൽ നടന്ന പ്രത്യേക പരിപാടിയിയിലാണ് റമദാൻ പ്രമോഷനുകൾ അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയം ആഭ്യന്തര, വിദേശ വ്യാപാര അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ, കൺട്രോൾ ആൻഡ് റിസോഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽ-അഷ്‌റഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. https://youtu.be/1jm3iZVIvkw റമദാൻ സേവിംഗ്‌സിന്റെ ഭാഗമായി ബഹ്‌റൈനിലെ 11 ലുലു ഔട്ട്‌ലെറ്റുകളിലും പലചരക്ക് സാധനങ്ങൾ, പുത്തൻ ഉൽപന്നങ്ങൾ, മാംസം എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നിരവധി ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ലുലു ‘ജോയ് ഓഫ് ഗിവിംഗ്’ ബോക്‌സ് കാമ്പെയ്‌നും ആരംഭിച്ചു. ലുലുവിൻ്റെ ഹോട്ട് ഫുഡ്‌സ് വിഭാഗം മികച്ച പ്രാദേശിക ഭക്ഷണങ്ങളും അന്തർദേശീയ വിഭവങ്ങളും തയ്യാറാക്കും. ഈ വർഷം, ഹൈപ്പർമാർക്കറ്റ് അവശ്യസാധനങ്ങൾക്ക് ‘പ്രൈസ് ലോക്ക്’ പ്രഖ്യാപിച്ചിട്ടുണ്ട്, അതിനാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളായ അരി, മാവ്, പഞ്ചസാര, ചായ, എണ്ണ…

Read More

മനാമ: ബഹ്‌റൈൻ ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനം ആരംഭിച്ചു. ഗൾഫ് ഹോട്ടൽ അവാൽ ബാൾറൂമിൽ നടക്കുന്ന പ്രദർശനം ഇസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനും ലേബർ ഫണ്ടിൻ്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഭാര്യ ശൈഖ ജവഹർ ബിൻത് അബ്ദുല്ല ബിൻ ഈസ അൽ ഖലീഫ ഉത്‌ഘാടനം ചെയ്തു. വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും കാർഷിക ഉൽപ്പാദനത്തിൽ നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായാണ് വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനം. വാർഷിക മത്സരത്തിൽ പങ്കെടുത്തവർ അവതരിപ്പിച്ച മാതൃകകളിൽ നിന്ന് വിവിധ വിഭാഗങ്ങളിലായി വിജയികളെ പ്രഖ്യാപിച്ചു. https://youtu.be/1jm3iZVIvkw ഗാർഡൻസ് വിഭാഗത്തിലെ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ കപ്പ് ഫൈക അൽ അവാധി സ്വന്തമാക്കി. പൂക്കളുടെ വിഭാഗത്തിലെ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ കപ്പ് ദലാൽ സാമി രാധിയും പച്ചക്കറി…

Read More

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ തുടര്‍ച്ചായുള്ള മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചത്. നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം. ആദ്യഘട്ടമായി ഇന്ന് മുസ്ലിം വിഭാഗങ്ങളുമായി നടത്തുന്ന മുഖാമുഖമാണ് ഇന്ന് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം. ‘ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍ എന്ന് അവതാരക പറഞ്ഞു. അവതാരക ഇത് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. അവതാരകയുടെ മറുപടിക്ക് പിന്നാലെ ‘അല്ല, അമ്മാതിരി കമന്‍റ്…

Read More

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ധുംകയില്‍ സ്പാനിഷ് വനിതയെ ഏഴുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ട്രാവല്‍ വ്ലോഗറായ യുവതി പൊലീസിന് നല്‍കിയ പരാതിയുടെയും മൊഴിയുടെയും വിശദാംശങ്ങളാണ് പുറത്തുവന്നത്. 7 പുരുഷന്മാരും ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് തന്നെ കഠാര കൊണ്ട് ഭീഷണിപ്പെടുത്തുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി സ്പാനിഷ് ട്രാവൽ വ്ലോഗർ ആരോപിച്ചു. രണ്ടര മണിക്കൂര്‍ നേരമാണ് യുവതി കൊടിയ ലൈംഗിക ആക്രമണത്തിന് ഇരയായത്. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് 28 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. മോട്ടോര്‍ബൈക്കില്‍ ലോകപര്യടനം നടത്തിവന്ന യുവതിയും ഭര്‍ത്താവും വെള്ളിയാഴ്ചയാണ് ധുംകയിലെ കുംരാഹട്ട് ഗ്രാമത്തിലെത്തിയത്. നേരംവൈകിയതിനാല്‍ വനമേഖലയോട് ചേര്‍ന്ന സ്ഥലത്ത് ടെന്റ് കെട്ടി താമസിക്കാന്‍ തീരുമാനിച്ചു. മെയിന്‍ റോഡില്‍ നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലായാണ് ടെന്റ് കെട്ടിയത്. ഏഴുമണിയോടെ ടെന്റിന് പുറത്ത് ആരോ സംസാരിക്കുന്നത് കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ടു. അല്‍പ്പം കഴിഞ്ഞ്…

Read More

മലയാള തിരക്കഥാകൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ നിസാം റാവുത്തര്‍ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രമായ ‘ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം’ റിലീസ് ചെയ്യാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെയാണ് നിസാമിന്‍റെ അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്. ‘ഒരു ഭാരത സർക്കാർ ഉൽപന്നം’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിൽനിന്ന് ‘ഭാരതം’ എന്നതു നീക്കണമെന്ന സെൻസർ ബോർഡ് നിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചു നിൽക്കെയാണ് നിസാമിന്റെ ആകസ്മിക നിര്യാണം. പുതിയ ചിത്രത്തിന്റെ പ്രമോ വിഡിയോ ഉൾപ്പെടെ പങ്കുവച്ച് ഇന്നലെ രാത്രി വൈകിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു. ഔദ്യോഗിക ജീവിതത്തിൽ ഏറിയ പങ്കും കാസർകോട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അതുകൊണ്ടുതന്നെ എൻഡോസൾഫാൻ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

Read More

പുതുച്ചേരി: പുതുച്ചേരി മുതിയാൽപേട്ട് ബ്ലോക്കിൽ നിന്നും കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് ഒമ്പതു വയസ്സുകാരിയായ ആരതി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം സോളൈ നഗറിലെ വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈയും കാലും മുണ്ട് കൊണ്ട് കെട്ടിയ നിലയിലാണ്. വായ സ്ട്രാപ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. മുതിയാൽപേട്ടയിലെ സർക്കാർ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് രണ്ടിന് വൈകുന്നേരമാണ് കാണാതായത്. മാതാപിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അടക്കം ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും പ്രകടനം നടത്തി. പെൺകുട്ടിയുടെ ദാരുണ മരണത്തിൽ അനുശോചിച്ച് പെൺകുട്ടി പഠിച്ച സ്‌കൂൾ അവധി പ്രഖ്യാപിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( ബുധന്‍, വ്യാഴം) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നി ജില്ലകളില്‍ 37°C വരെയും കാസര്‍കോട് ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത്…

Read More