മനാമ: കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ ബാലകലോത്സവം ഫിനാലെ പ്രൗഡ ഗംഭീരമായി ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ച് നടന്നു. കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ ജേക്കബ് മുഖ്യ അഥിതിയും, പ്രശസ്ത സിനിമാനടിയും നർത്തകിയുമായ കൃഷ്ണ പ്രഭ അഥിതിയുമായിരുന്നു. എന്റർടൈമെന്റ് സെക്രട്ടറി രെഞ്ചു രാജേന്ദ്രൻ നായർ , ബാലകലോത്സവം കൺവീനർ ശശിധരൻ, മലബാർ ഗോൾഡ് & ഡയമണ്ട് പ്രതിനിധി നിഖിൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ എന്നിവരെ കൂടാതെ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. സ്റ്റാർ വിഷൻ ഇവന്റ്സിന്റെ ബാനറിലാണ് പരിപാടി നടന്നത്.
600 ലതികം കുട്ടികൾ,140ൽ പരം ഈവെന്റുകളിൽ മത്സരിച്ച കെ.എസ്.സി.എ ബാലകലോത്സവം കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ് ചാമ്പ്യൻ, കെ.എസ്.സി.എ സ്പെഷ്യൽ അവാർഡ് നേടിയവർക്കും ഒന്നും , രണ്ടും , മൂന്നും സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും ട്രോഫിയും സർറ്റിഫിക്കറ്റുകളും നൽകി.
കലാതിലകമായി ഗായത്രി സുധീറും കലാപ്രതിഭയായി ശൗര്യ ശ്രീജിത്തും തുരഞ്ഞെടുക്കപ്പെട്ടു. ആരാധ്യ ജിജീഷ് ബാലാതിലകമായും അഡ്വിക് കൃഷ്ണ ബാലാപ്രതിഭയായും ഇഷിക പ്രദീപ്, നക്ഷത്ര രാജ് എന്നിവർ നാട്യരത്നമായും ഗായത്രി സുധീർ സംഗീതരത്നയായും തിരഞ്ഞെടുത്തു.
ഗ്രൂപ്പ് ചാമ്പ്യൻമാർ:
ഗ്രൂപ്പ് 1 ചാമ്പ്യൻ- ആദ്യലക്ഷ്മി എം സുഭാഷ്
ഗ്രൂപ്പ് 1 ചാമ്പ്യൻ KSCA-ആദിദേവ് നായർ
ഗ്രൂപ്പ് 2 ചാമ്പ്യൻ-പുണ്യ ഷാജി
ഗ്രൂപ്പ് 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ
ഗ്രൂപ്പ് 4 ചാമ്പ്യൻ- നക്ഷത്ര രാജ്
ഗ്രൂപ്പ് 4 ചാമ്പ്യൻ KSCA – വൈഗ പ്രശാന്ത്
ഗ്രൂപ്പ് 5 ചാമ്പ്യൻ -ഇഷിക പ്രദീപ്
ഗ്രൂപ്പ് 5 ചാമ്പ്യൻ KSCA- സംവൃത് സതീഷ്