- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മനാമ : ബഹറൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രവാസി വെൽഫെയർ 2024 – 25 പ്രവർത്തന കാലയളവിലെക്കുള്ള പ്രസിഡൻ്റായി ബദറുദ്ദീൻ പൂവാറിനേയും ജനറൽ സെക്രട്ടറിയായി സി. എം മുഹമ്മദലിയെയും കഴിഞ്ഞ ദിവസം നടന്ന പ്രവാസി വെൽഫെയർ ജനറൽ കൗൺസിലിൽ നിന്ന് തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി ഷിജിന ആഷിക്, ഷാഹുൽ ഹമീദ് വെന്നിയൂർ, സെക്രട്ടറിമാരായി ജോഷി പത്തനംതിട്ട, ഇർഷാദ് കോട്ടയം എന്നിവരെയും ട്രഷറർ ആയി അനസ് കാഞ്ഞിരപ്പള്ളിയെയും തെരഞ്ഞെടുത്തു. മജീദ് തണൽ, മുഹമ്മദലി മലപ്പുറം, റാഷിദ് കോട്ടക്കൽ, അസ്ലം വേളം, ലിഖിത ലക്ഷ്മൺ, ഹാഷിം എ വൈ, അബ്ദുല്ല കുറ്റ്യാടി, ആഷിഖ് എരുമേലി, രാജീവ് നാവായിക്കുളം, വഫ ഷാഹുൽ ഹമീദ്, മസീറ നജാഹ്, അനിൽ കുമാർ ആറ്റിങ്ങൽ, റിയാസ് തയ്യിൽ, സിറാജുദ്ദീൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടന്ന ജനറൽ കൗൺസിലിന് റസാഖ് പാലേരി നേതൃത്വം നൽകി.
മനാമ: ബഹ്റൈൻ ഹലാൽ എക്‌സ്‌പോ 2024ന് തുടക്കമായി. ബഹ്‌റൈനിലെ ആദ്യ ഹലാൽ എക്‌സ്‌പോ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോ ഉദ്ഘാടനം ചെയ്തു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന എക്‌സ്‌പോ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇസ്‌ലാമിക് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. ഹലാൽ ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും വിപണി കണ്ടെത്താനുമുദ്ദേശിച്ചാണ് ഇതാദ്യമായി ഇത്തരമൊരു എക്‌സ്‌പോ രാജ്യത്ത് ഒരുക്കുന്നത്. ബഹ്റൈന്‍ അകത്തും പുറത്തുനിന്നുമായി 50 ഓളം കമ്പനികൾ എക്സ്പോയിൽ പങ്കാളികളാകും. ഹലാൽ ഉൽപന്നങ്ങളുടെ നിർമാണവും അതിനുള്ള ഇസ്‌ലാമിക് ബാങ്കിങ് പിന്തുണയും നിക്ഷേപ സാഹചര്യങ്ങളും അവസരങ്ങളും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ ചർച്ച ചെയ്യും. കാർഷികോൽപാദനം, മാംസോൽപാദനം, മെഡിക്കൽ, സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണം, ടൂറിസം, ട്രാവൽ മേഖലയിലെ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഹലാൽ ഇടങ്ങളെക്കുറിച്ചും ചർച്ച നടക്കും. വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു വേദിയാണ് ബഹ്‌റൈൻ ഹലാൽ എക്‌സ്‌പോ. ഹലാൽ ഉൽപന്നങ്ങളുടെ ഉൽപാദനവും മാർക്കറ്റിങ്ങും ഇസ്ലാമിക ലോൺ സഹായമടക്കമുള്ള…
മനാമ: ഇന്ത്യൻ സ്‌കൂൾ അധ്യാപിക എം കെ ഗിരിജ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് (സി.സി.ജി) സംഘടിപ്പിച്ച പരിപാടിയിലാണ് ഈ കാരുണ്യ പ്രവൃത്തി. ബഹ്‌റൈൻ പ്രതിഭ, റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ എന്നിവയുമായി സഹകരിച്ച് സി.സി.ജി സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്താണ് അവർ മുടി നൽകിയത്. ഫെബ്രുവരി 4-ന് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പാർലമെന്റ് അംഗം ഡോ.മറിയം അൽ ദേനിൽ നിന്ന് അവർ പ്രശംസാപത്രം ഏറ്റുവാങ്ങി. https://youtu.be/O9gGJ_WC1Z0 ഇന്ത്യൻ സ്‌കൂൾ ഹിന്ദി വിഭാഗത്തിൽ അധ്യാപികയാണ് ഗിരിജ. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അധ്യാപികയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു. ബഹ്‌റൈൻ കാൻസർ സൊസൈറ്റി കാൻസർ രോഗികൾക്കുള്ള വിഗ്ഗുകൾ നിർമ്മിക്കുന്നതിന് മുടി ഉപയോഗിക്കും.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിക്ക് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ രക്തം നൽകി. https://youtu.be/O9gGJ_WC1Z0 ബിഡികെ ചെയർമാൻ കെ . ടി. സലീം,ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ് സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഗിരീഷ് കെ. വി, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രെമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ എന്നിവരും, സിക്ക് കൗൺസിലിന്റെ ജസ്ബിർ ഗുർദാസ്പുരിയ, ജാഗിർ സിംഗ്, സച്ചിൻ പണ്ഡിറ്റ്, കസ്മിരി, സുർഗ്ഗൻ സിംഗ്, ഹർദ്ദിപ് സിംഗ്, ഹർദ്ദിപ് ടാക്കർ, പരംജിത്ത് സിംഗ് എന്നിവരും നേതൃത്വം നൽകി.
മനാമ: വിമാനത്തിനകത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബഹ്റൈൻ പ്രവാസി മരണപ്പെട്ടു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു പ്രായം. ഇന്നലെ രാത്രി ബഹ്റൈനിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. https://youtu.be/O9gGJ_WC1Z0
മനാമ: ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച് മലയാളി വയോധിക മരണമടഞ്ഞു. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി മൈമൂനയാണ് മരണപ്പെട്ടത്. 76 വയസായിരുന്നു. ഇപ്പോൾ എയർപോർട്ടിൽ ഉള്ള മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മക്കൾ : നിഷാദ്, ഷാമില https://youtu.be/O9gGJ_WC1Z0
മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിക്കുന്നു. ഇന്ന് മുതൽ (ചൊവ്വാഴ്ച്ച) ആരംഭിക്കുന്ന ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴര മണിക്ക് വെസ്റ്റ് റഫ അൽ നൂർ എക്പ്രസിന് സമീപമുള്ള ശൈഖ ഹിസ്സ സെൻറർ ഓഡിറ്റോറിയത്തിലാണ്നടക്കുക. ഖുർആൻ തജ്‌വീദോടുകൂടി പാരായണം ചെയ്യാനും അർത്ഥവും വിശദീകരണവും പഠിപ്പിക്കുന്ന രീതിയിലുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. https://youtu.be/O9gGJ_WC1Z0 സൈഫുല്ല ഖാസിം, നിയാസ് സ്വലാഹി, മൂസാ സുല്ലമി എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39680909, 33331066, 33180905 എന്നീ നമ്പുകളിൽ ബന്ധപ്പെടാവുന്നതാണ്.
മനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ 68 പേർ മുടി ദാനം നൽകി. കീമോ തെറാപ്പി അടക്കമുള്ള കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നൽകുവാനാണ് കുറഞ്ഞത് 21 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്തു ഇത്തരത്തിൽ നൽകുന്ന തലമുടി ഉപയോഗിക്കുന്നത്. https://youtu.be/O9gGJ_WC1Z0 ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ മറിയം അൽ ധൈൻ, ഹക്കിം അൽ ഷിനോ, റോയൽ ബഹ്‌റൈൻ പ്രസിഡണ്ടും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്‌മദ് ജവഹറി, ഗ്രൂപ്പ് സിഇഒ ഡോ: ശരീഫ് എം. സഹദുല്ല, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, പി. ശ്രീജിത്ത്,…
മനാമ: നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ കൂട്ടായ്മ വനിതാവിങിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, അംഗത്വ വിതരണ ഉത്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷമീറ ഷാജഹാൻ അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് സെക്രട്ടറി രചന സജീവ് സ്വാഗതം പറഞ്ഞു. കൂട്ടായ്മകളിലൂടെ നല്ല സൗഹൃദങ്ങൾ രൂപപ്പെടുകയും, ബന്ധങ്ങൾ വളരുകയും ചെയ്യുന്നു. ഒറ്റപ്പെടലുകൾ ഇല്ലാതെ പ്രവാസ ജീവിതം കൂടുതൽ ക്രിയാത്മകമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നു എന്നും കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്ര തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ഷാജഹാൻ, നൗഷാദ് അമാനത്, ഷാജഹാൻ റിവർ വെസ്റ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആദ്യ മെമ്പർഷിപ്പ് ഷമീറ ഷാജഹാനിൽ നിന്നും റസിയ നിസ്തർ ഏറ്റ് വാങ്ങി. ജസ്‌ന റാഫി, ഷഹന സിറാജ് എന്നിവർ സംസാരിച്ചു. രജിത നൗഷാദ് നന്ദി പറഞ്ഞു.
മനാമ: മാജിക് ഫുട്ട് ഹമദ് ടൗണും അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗണും സംയുക്തമായി ഫുട്ബോൾ ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു. പ്രൈസ് മണിക്കും വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ഉദ്‌ഘാടനം കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മഹമൂദ് പെരിങ്ങത്ത് നിർവഹിച്ചു. ബഹ്‌റൈൻ കെഎംസിസിയും മറീന എഫ്‌സിയും തമ്മിലായിരുന്നു ഉൽഘാടന മത്സരം. ഉദ്ഘാടന കർമ്മത്തിൽ നിസാർ കണ്ണൂർ, റുമൈസ് കണ്ണൂർ (ക്ലബ്ബ് മാനേജർ), ഇസ്മായിൽ കണ്ണൂർ (ടീം മാനേജർ), സുഹൈൽ കണ്ണൂർ, ഷമീം കണ്ണൂർ, അഫ്‌സൽ പയ്യോളി, റാഷിദ് കാഞ്ഞങ്ങാട്, ഫാരിസ് തിരുവനന്തപുരം, മുഹമ്മദ് വടകര, റിൻഷാദ് തിരൂർ, നാസർ കണ്ണൂർ, അസീം കണ്ണൂർ, മുജെബിർ വടകര, സ്റ്റാർ വേൾഡ് ഹമദ് ടൗൺ സ്റ്റാഫ്‌സ് എന്നിവർ പങ്കെടുത്തു.