Author: News Desk

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെപിഎ മ്യുസിക്കല്‍ നൈറ്റ്‌ 2024 ശ്രദ്ധേയമായി. സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിൽ ക്രൗൺ പ്ലാസ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടന്നത്. ചടങ്ങിൽ ചലച്ചിത്ര താരം ലാലു അലക്സ് മുഖ്യാതിഥി ആയിരുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് പിവി രാധാകൃഷ്ണപിള്ള, ഡോ. പിവി ചെറിയാന്‍, സാമൂഹിക പ്രവര്‍ത്തക നൈന മുഹമ്മദ്, സ്റ്റാര്‍ വിഷന്‍ ചെയർമാൻ സേതു രാജ് കടയ്ക്കല്‍, ശൂരനാട് കൂട്ടായ്മയുടെ പ്രസിഡന്റ് ഹരീഷ് നായര്‍, ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സെക്രട്ടറി കെ.ടി സലീം, അസീല്‍ അബ്ദുല്‍ റഹ്മാന്‍, ഇ വി രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു. https://youtu.be/vZOzrCzpsuo രക്ഷാധികാരികളായ ബിജു മലയില്‍, ബിനോജ് മാത്യു എന്നിവരുടെ മാര്‍ഗ്ഗ നിര്‍ദേശത്തിൽ നടന്ന പരിപാടി നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സിനിമ പിന്നണി ഗായകരായ അഞ്ചു ജോസഫ്, സച്ചിന്‍ വാര്യര്‍ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത പരിപാടി പ്രധാന ആകർഷണമായിരുന്നു. കെപിഎ…

Read More

മനാമ : ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന “യൂത്ത് ഫെസ്റ്റ് 2024” സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മനാമയിൽ സ്ഥിതി ചെയ്യുന്ന കെ സിറ്റി ബിസിനസ് സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുക. ഐ ഓ സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ ഉത്ഘാടനം നിർവ്വഹിച്ചു. ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, കൺവീണർമാരായ ഹരി ഭാസ്കർ, ജിതിൻ പരിയാരം, മുഹമ്മദ്‌ ജസീൽ, ഷംഷാദ് കാക്കൂർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച്‌ 8 ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വെച്ചാണ് ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2024 നടക്കുക.

Read More

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തവും വേറിട്ട പരിപാടികളും കുടുംബ സംഗമത്തെ വ്യത്യസ്ത അനുഭവമാക്കി. ഡെസേർട്ട് സഫാരിയും തുടർന്ന് നടന്ന കുതിര സവാരിയിലും പരിശീലനത്തിലും സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. ബീച്ചിലെ സൂര്യാസ്തമയവും ഫോട്ടോഗ്രാഫിയും കഴിഞ്ഞ ശേഷം എല്ലാ അംഗങ്ങളും പൂൾ ഗാർഡൻ ഹാളിൽ ഒത്തുകൂടി. തുടർന്ന് നടന്ന ലളിതമായ ഉദ്‌ഘാടനപരിപാടിയിൽ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വിമെൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളായ സാമൂഹിക സംസ്കാരിക പ്രവർത്തകർ ബെന്നി വർക്കി, പ്രിൻസ് തോമസ് , ഇ വി രാജീവൻ, എബി കുരുവിള സാമൂഹിക പ്രവർത്തകയും ഡബ്ല്യുഎംസി ഗ്ലോബൽ എഡ്യൂക്കേഷണൽ ഫോറം പ്രെസിഡന്റും ആയ ഷെമിലി പി ജോൺ,…

Read More

തൃശൂര്‍: കര്‍ണാടക വനത്തില്‍ നിന്നും മാനന്തവാടി ജനവാസ പ്രദേശത്തെത്തി കാട്ടാന യുവാവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ ജനങ്ങളുടേത് സ്വാഭാവിക പ്രതിഷേധമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. പ്രതിഷേധത്തെ ഏതെങ്കിലും വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നില്ല. സ്വാഭാവികമായ പ്രതിഷേധമായിട്ടാണ് സര്‍ക്കാരും കാണുന്നത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനവാസമേഖലയില്‍ ആന സ്വൈര്യവിഹാരം നടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കേരളത്തിനകത്ത് അനുയോജ്യമായ സ്ഥലത്ത് എത്തിയാല്‍ മയക്കുവെടി വെക്കും. ഇതിനായി വനംവകുപ്പ് ആസ്ഥാനത്തു നിന്നും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ദൗത്യസംഘങ്ങളും കുങ്കിയാനകളുമെല്ലാം വയനാട്ടില്‍ ദൗത്യത്തിന് തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ശശീന്ദ്രന്‍. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു. കാട്ടാന ശല്യം അടക്കം രണ്ടു സംസ്ഥാനങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അന്തര്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കമ്മിറ്റി 15-ാം തീയതിക്കകം തന്നെ…

Read More

ന്യൂഡല്‍ഹി: കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പില്‍ പറയുന്നു. കെവൈസി അപ്‌ഡേഷന്‍ എന്ന പേരില്‍ ഫോണ്‍ കോളുകള്‍/എസ്എംഎസ്/ഇ-മെയിലുകള്‍ എന്നി രൂപത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാതെ ഉപഭോക്താക്കള്‍ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട്/ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുന്നത് വഴിയാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതിന് പുറമേ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ഉപഭോക്താക്കള്‍ അറിയാതെ ഫോണില്‍ നിയമവിരുദ്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. തട്ടിപ്പുകാര്‍ പറയുന്നത് കേള്‍ക്കാത്ത പക്ഷം ഭീഷണിപ്പെടുത്തുന്ന രീതിയും ഇവര്‍ അവലംബിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിക്കുമെന്നും തടയുമെന്നുമെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരം ഭീഷണികളില്‍ വീണ് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ആര്‍ബിഐ വ്യക്തമാക്കി. കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ, സന്ദേശമോ വന്നാല്‍ അതത് ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കണം. ബാങ്കിന്റെ ഔദ്യോഗിക…

Read More

മുംബൈ: വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായിരുന്ന പ്രിയനാഥ് പഥകിന്റെ കുടുംബത്തിനാണ് രാജ്യത്തെ തന്നെ വലിയ നഷ്ടപരിഹാര തുകകളില്‍ ഒന്നായ ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. വാഹനാപകടത്തിന് ഇടയാക്കിയ കാറിന്റെ ഉടമയോടും ഇന്‍ഷുറന്‍സ് കമ്പനിയോടുമാണ് തുക കൈമാറാന്‍ നിര്‍ദേശിച്ചത്. പത്തുവര്‍ഷം മുന്‍പാണ് അപകടം നടന്നത്. അനുശക്തി നഗറില്‍ വച്ച് പ്രിയനാഥ് പഥക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് പ്രിയനാഥ് പഥകിന് മരണം സംഭവിച്ചത്. അപകടത്തിന് കാറിന്റെ ഉടമ നോബിള്‍ ജേക്കബ് ഉത്തരവാദിയാണെന്ന് ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. മരണ സമയത്ത് പ്രിയനാഥ് പഥകിന് മാസം 1.26 ലക്ഷം രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്. ഇത് പരിഗണിച്ചാണ് ഇത്രയും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്. 2014ലാണ് പഥകിന്റെ ഭാര്യയും മൂന്ന് പെണ്‍മക്കളും ട്രിബ്യൂണലിനെ സമീപിച്ചത്. നോബിള്‍ ജേക്കബിനും ഇന്‍ഷുറന്‍സ്…

Read More

ഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാളെ ചണ്ഡിഗഢില്‍ കേന്ദ്ര മന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാൽ പ്രതിഷേധം നേരിടാന്‍ ഡല്‍ഹി അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് സംയുക്ത കിസാന്‍ മോര്‍ച്ച നോൺ പൊളിറ്റിക്കൽ വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ദില്ലി ചലോ മാര്‍ച്ച് നടത്തുക. മാര്‍ച്ചില്‍ 200 ലേറെ സംഘടനകള്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ നടക്കുന്ന കർഷക പ്രതിഷേധങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ അനുനയ നീക്കം. കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തും. നാളെ വൈകിട്ട് 5 മണിക്ക് ചണ്ഡിഗഢിലാണ് ചർച്ച. വിളകൾക്ക് താങ്ങുവില ഉറപ്പാക്കൽ, വിള ഇൻഷുറൻസ് പദ്ധതി, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കൽ എന്നിവയാണ് കർഷക സംഘടനകളുടെ ആവശ്യങ്ങള്‍. ചർച്ചകളിൽ സമവായം…

Read More

മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നുണ്ട്. ഒ​പ്പം ​ലോ​കോ​ത്ത​ര ഷെ​ഫു​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്യാം. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും ഉണ്ടാകും. മറാസി ബീച്ചിലെ പ്രധാന വേദിയിൽ ഇ​സ്മാ​യേ​ൽ ദ​വാ​സ് ബാ​ൻ​ഡ്, ദി ​റേ​വ​ൻ​സ്, എ​ക്യു ജാ​സ് എ​ക്സ്പീ​രി​യ​ൻ​സ്, ഡി​ജെ സ്വി​ഫ്, ഒ​റാ​ക്കി​ൾ പ്രോ​ജ​ക്ട്, റീ​ലോ​ക്കേ​റ്റേ​ഴ്സ്, ഫൈ​വ് സ്റ്റാ​ർ എ​ന്നീ പ്ര​ശ​സ്ത ബാ​ൻ​ഡു​ക​ളും ഒ​പ്പം പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അവതരിപ്പിക്കും. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടികൾ, ത​ത്സ​മ​യ സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ, ആ​ക​ർ​ഷ​ക​മാ​യ ഗെ​യി​മു​ക​ൾ, നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ ക​ളി സ്‌​ഥ​ല​ങ്ങ​ൾ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ICRF-LIFE (Listen, Involve, Foster, Engage) എന്ന ബാനറിന് കീഴിലുള്ള പരിശീലനം, ആത്മഹത്യാ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുന്ന ഐ.സി.ആർ.എഫ്-ൻ്റെ ഒരു സംരംഭമാണ്. ഈ പരിശീലനം സന്നദ്ധപ്രവർത്തകരെ ആവശ്യമായ ഇടപെടൽ വൈദഗ്ധ്യം നൽകുകയും ലഭ്യമായ സഹായത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഫെബ പെർസി പോൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ.ആനന്ദ് നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പരിശീലന സെഷനിൽ പങ്കെടുത്തു. ആത്മഹത്യാ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യാമെന്നും മാനസികാരോഗ്യ പിന്തുണ നൽകാമെന്നും പരിശീലനം ഉൾക്കാഴ്ച നൽകി.

Read More

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ്‌ ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ ഹിദ്ദ്മായി സഹകരിച്ചു കൊണ്ട് ഹിദ്ദ് എംഎം ഈ ടി സി ലേബർ ക്യാമ്പിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ഒരു വർഷക്കാലയളവിലെ സംഘടനയുടെ ആറാമത് മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇത്. ക്യാമ്പ് ഇരുന്നൂറിൽ പരം ആളുകൾ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ പ്രസിഡന്റ്‌ ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ ഐ സി ആർ എഫ് കോർ അംഗവും വോയ്‌സ് ഓഫ് ആലപ്പി കുടുംബാംഗവും കൂടിയായ അജയകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ്‌ സിബിൻ സലിം, ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മണിക്കുട്ടൻ, വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ,…

Read More