Author: News Desk

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന അന്‍ഷുമന്‍ ഗെയ്ക്‌വാദിന്റെ പിതാവാണ് ദത്താജിറാവു. 9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളില്‍ ടീം ക്യാപ്റ്റനായി. 1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ല്‍ പാകിസ്ഥാനെതിരെയാണ് അവസാന പോരാട്ടം. 2016ല്‍ ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. 1947 മുതല്‍ 61 വരെ അദ്ദേഹം രഞ്ജിയില്‍ ബറോഡയ്ക്കായി കളത്തിലിറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3139 റണ്‍സ് നേടി. 14 സെഞ്ച്വറികളടക്കമാണ് ഇത്രയും റണ്‍സ്. മഹാരാഷ്ട്രക്കെതിരെ 1959-60ല്‍ നേടിയ 249 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Read More

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ വച്ചാണ് സംഘർഷമുണ്ടായത്. കർഷകരുടെ ട്രക്കുകൾ കസ്റ്റഡിയിലെടുത്തു. പൊലീസുകാർ കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായെത്തിയ കർഷകരെയെല്ലാം കസ്റ്റഡിയിലെടുത്തു. പൊരുതി മരിക്കാൻ മടിയില്ലെന്നാണ് കർഷക നേതാവ് കെ വി ബിജു ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്കോ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്കോ ഏതെങ്കിലും സംസ്ഥാന അതിർത്തി കടക്കാൻ കർഷകരെ അനുവദിക്കാതിരിക്കാനുള്ള കർശനമായ മുൻകരുതലുകളാണ് പൊലീസ് സ്വീകരിച്ചത്. സമരക്കാരെ തടയാൻ അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബുകളും മുള്ളുകമ്പികളും സ്ഥാപിച്ചിട്ടുണ്ട്. തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു.അതേസമയം, കർഷകർ ഡൽഹിയിൽ എത്തിയാൽ ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. കർഷകരുടെ ആവശ്യങ്ങൾ യഥാർത്ഥമാണെന്നും സമാധാനപരമായ പ്രതിഷേധം നടത്താൻ ഓരോ പൗരനും അർഹതയുണ്ടെന്നും ആം ആദ്മി മന്ത്രി…

Read More

ന്യൂഡൽഹി: ദിദ്വിന സന്ദർശനത്തിനായി യുഎഇയിലേക്ക് യാത്രതിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്‌ക്ക് രണ്ടരയോടെ പ്രധാനമന്ത്രി അബുദാബിയിലെത്തും. നാളെ യുഎഇയിൽ നിന്ന് ഖത്തറിലേക്ക് പോകുന്ന പ്രധാനമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും. ഖത്തർ വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഏഴാമത് യുഎഇ സന്ദർശനമാണിത്. അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് നാല് മണിക്ക് സായിദ് സ്‌പോർസ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കും. നാളെ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ സമർപ്പണ ചടങ്ങിലും പങ്കെടുക്കും. യുഎഇയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി ചർച്ചകൾ നടത്തും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചർച്ചയാകും.…

Read More

ബം​ഗളൂരു: തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമ ഒടുവിൽ കുടുങ്ങി. ഒന്നര വർഷത്തിനിടെ 350 തവണ നിയമലംഘനം നടത്തിയ ബം​ഗളൂരു സുധാമന​ഗർ സ്വദേശി വെങ്കിടരാമനു ട്രാഫിക്ക് പൊലീസ് 3.2 ലക്ഷം രൂപ പിഴ ചുമത്തി. ഹെൽമറ്റ് വയ്ക്കാതെയും സി​ഗ്നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചുമൊക്കെയാണ് ഇയാളുടെ നിയമ ലംഘനം. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി. ​ഗതാ​ഗത നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളുടെ നിയമം കാറ്റിൽ പറത്തിയുള്ള സഞ്ചാരം പൊലീസ് മനസിലാക്കിയത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് വെങ്കിടരാമന്റെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്.

Read More

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. രാത്രി എട്ട് മണി വരെ കടകൾ തുറക്കില്ല. വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സമരം. സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസമാണ് കടയടപ്പ് സമരം. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപര മന്ത്രാലയം രൂപവത്കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചാണ് സമിതി യാത്ര സംഘടിപ്പിച്ചത്.

Read More

തിരുവനന്തപുരം: സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സപ്ലൈകോയ്ക്ക് 3000 കോടിയുടെ കടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സപ്ലൈകോയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐ നേതാവായ ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുന്നു. കേരളത്തില്‍ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ആള്‍ക്കാരു മാവേലി സ്റ്റോറില്‍ പോകുന്നു. സാധനങ്ങളില്ല, തിരിച്ചു വരുന്നു. വഴിയില്‍ നില്‍ക്കുന്നവര്‍ ചോദിച്ചാല്‍ പറയും മാവേലിയില്‍ പോയിട്ടു വരികയാണെന്ന്. എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ല. ദയവായി മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ഒന്നു നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ആളുകള്‍ക്ക് വലിയ പ്രതീക്ഷയും ഉണ്ടാകില്ല. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ചുരുങ്ങിയ പക്ഷം നിര്‍ത്താന്‍ പറ്റും. സപ്ലൈകോയ്ക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. സപ്ലൈകോയെ…

Read More

മനാമ: ബ്രൈനോബ്രെയ്ൻ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ജനുവരിയിൽ ഓൺലൈനിൽ നടന്ന പതിനൊന്നാമത് മത്സരത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഐഡൻ അനിലും അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആരോൺ അനീഷും ചാമ്പ്യന്മാർ പട്ടം നേടി. കൂടാതെ, അമേയ അനീഷ് (ഗ്രേഡ് 3), ഡിജോൺ സോളമൻ ഇമ്മാനുവൽ (ഗ്രേഡ് 10), ആദർശ് രമേഷ് (ഗ്രേഡ് 5), ആരുഷ് അരുൺ (ഗ്രേഡ് 2) എന്നിവർ തങ്ങളുടെ മികവ് തെളിയിച്ചു സ്വർണ്ണ കിരീടം നേടി. അഞ്ചാം ക്ലാസിലെ വൈഗ ഹരിലാൽ സിൽവർ ടോപ്പർ സ്ഥാനം കരസ്ഥമാക്കി. ഈ വർഷത്തെ മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 21,422 വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തം മത്സരത്തിലുണ്ടായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ അബാക്കസ് റിഡിലുകൾക്ക് ഉത്തരം കണ്ടെത്തിയ കുട്ടികൾ അതിശയകരമായ ബൗദ്ധിക കഴിവുകൾ പ്രദർശിപ്പിച്ചു. ഗ്രേഡ് ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ബ്രൈനോബ്രെയ്ൻ അബാക്കസ് മത്സരത്തിലും നൈപുണ്യ വികസന പരിപാടികളിലും ചേർന്നിരുന്നു. അവരുടെ പ്രായത്തിനും വൈദഗ്ധ്യത്തിനും…

Read More

മനാമ: ബഹ്‌റൈനിലെ സന്ദർശന വിസകൾ ഒരു സ്പോൺസറില്ലാതെ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിർത്താൻ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് തീരുമാനിച്ചു. കൂടാതെ, സന്ദർശന വിസകൾ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിന് ഇനി മുതൽ നിലവിലുള്ള 60 ദീനാറിൽ നിന്നും 250 ദീനാർ അടക്കേണ്ടി വരും. നാഷണൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും സന്ദർശന വിസ ചൂഷണം തടയുന്നതിനുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ പറഞ്ഞു. സന്ദർശന വിസകൾ ജോലിയിലേക്കും ആശ്രിത വിസയിലേക്കും മാറ്റുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശ പ്രകാരമാണ് തീരുമാനം.

Read More

മനാമ: ബഹ്‌റൈൻ സ്മാർട്ട് സിറ്റി സമ്മിറ്റ് 2024-ൻ്റെ ഏഴാമത് പതിപ്പ് മാർച്ച് 5-6 തീയതികളിൽ ആരംഭിക്കുമെന്ന് കൃഷി മുനിസിപ്പാലിറ്റി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു. “ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി പുരോഗതി കൈവരിക്കാം” എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്മാർട്ട് ഹൗസിംഗ്, സുസ്ഥിര വാസ്തുവിദ്യ, ഭക്ഷ്യസുരക്ഷ എന്നിവയിലെ മികച്ച ആഗോള സമ്പ്രദായങ്ങൾ ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. മികച്ച കാർഷിക സാങ്കേതിക വിദ്യകൾ, പാരിസ്ഥിതിക, സാമൂഹിക, ഭരണ തത്വങ്ങൾ, പുനരുപയോഗ ഊർജം എന്നിവയുടെ നടപ്പാക്കലും ഇത് എടുത്തുകാണിക്കും. സ്‌മാർട്ട് കെട്ടിടങ്ങൾ, സുസ്ഥിര ഊർജ സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ പരിഹാരങ്ങളും സുസ്ഥിര ഭക്ഷണ, മാലിന്യ സംസ്‌കരണത്തിനുള്ള സാങ്കേതിക പരിഹാരങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.

Read More

മനാമ: മാജിക് ഫൂട്ട് ഹമദ് ടൗണും അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗണും സംയുക്തമായി സംഘടിപ്പിച്ച പ്രൈസ് മണിക്കും വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബോൾ ചാംപ്യൻഷിപ് അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ആതിഥേയരായ മാജിക് ഫൂട്ട് എഫ് സി ഹമദ് ടൗണും മറീന എഫ് സിയും തമ്മിൽ ഏറ്റുമുട്ടി. 1:0 ഗോളിന് മറീന എഫ് സി കിരീടം സ്വന്തമാക്കി. ഫൈനൽ മത്സരത്തിൽ റുമൈസ് കണ്ണൂർ(ക്ലബ്ബ് മാനേജർ), ഇസ്മാഈൽ കണ്ണൂർ( ടീം മാനേജർ), സുഹൈൽ കണ്ണൂർ, ഷമീം കണ്ണൂർ, അഫ്‌സൽ പയ്യോളി , റാഷിദ് കാഞ്ഞങ്ങാട്, ഫാരിസ് തിരുവനന്തപുരം, മുഹമ്മദ് വടകര, റിൻഷാദ് തിരൂർ,നാസർ കണ്ണൂർ, അസീം കണ്ണൂർ, ഹൈദർ കണ്ണൂർ, ഫഹദ് കോഴിക്കോട്, ബാസിത് തൃശൂർ, ശ്യാം മണിയൂർ, ശ്രീകാന്ത്, നവീൻ എന്നിവർ പങ്കെടുത്തു.

Read More