Author: News Desk

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സർക്കാർ. ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.എന്ത് അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ ബഹുമാന്യനായ അംഗം ഉന്നയിച്ച കാര്യങ്ങൾ  കേരളത്തിന്റെ പൊതു സമൂഹത്തിന് നല്ലതുപോലെ ധാരണയുള്ള കാര്യമാണല്ലോ.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആതുരസേവനത്തിനിടെ ഡോ. വന്ദന ദാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് ചെയ്യേണ്ട നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍തന്നെ പോലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍റെ സേവനമുള്‍പ്പെടെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന്…

Read More

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നീക്കം ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെപി ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്),രവി പൂജാരി(കുമ്പള),ബാബു ബന്ദിയോട്(മംഗല്‍പാടി),മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് സംഘടനാപരമായ അച്ചടക്ക നടപടി കെപിസിസി സ്വീകരിച്ചതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക താവളങ്ങളും നിര്‍മ്മിച്ച് സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. മാലദ്വീപില്‍ നിന്ന് 524 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. മാര്‍ച്ച് നാലിനോ അഞ്ചിനോ ആകും മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ ഉദ്ഘാടനം. ഐഎന്‍എസ് ജടായു എന്ന് പേരുള്ള താവളം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ഉദ്ഘാടനം ചെയ്യുക. ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ്. വിക്രാന്തും ഉള്‍പ്പെടെ 15 യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന കപ്പല്‍ വ്യൂഹത്തിലാണ് രാജ്നാഥ് സിങ് മിനിക്കോയ് ദ്വീപിലേക്ക് പോകുക. യുദ്ധക്കപ്പലുകളില്‍ വെച്ച് സേനാ കമാന്‍ഡര്‍മാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരാനും നാവികസേന പദ്ധതിയിടുന്നുണ്ട്. രണ്ടാം…

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) ബഹ്റൈൻ, അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്ന് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ മനാമ അൽ ഹിലാൽ മെഡിക്കൽ സെൻൻ്ററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക്കാസിഡ്, സെറം ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ്), ട്രൈഗ്ലി സൈറൈഡ്, ബ്ലഡ് ഷുഗർ, എസ് ജി ഒ ടി , കൊളസ്ട്രോൾ, എസ്.ജി. പി.ടി (ലിവർ സ്ക്രീനിംഗ് ) എന്നിവയടങ്ങുന്ന ഏഴോളം രക്ത പരിശോധനയും ഡോക്ടറുടെ സേവനവും പ്രിവിലേജ് കാർഡും സൗജന്യമായി ലഭിക്കുന്നതാണെന്ന് കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് . പി.കെ, ട്രെഷറർ ഷാജി പുതുക്കുടി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിങ് കൺവീനർ സവിനേഷ്‌ അറിയിച്ചു. രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://chat.whatsapp.com/KXaO8WIIvreKP7VCL71Rn3 കൂടുതൽ വിവരങ്ങൾക്ക് 39170433,35059926,36193189, 36261761,39396859 എന്നീ നമ്പറുകളിൽ…

Read More

ന്യൂഡല്‍ഹി: യുപിഐ സേവനം (Unified Payments Interface) ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. യുഎഇ അടക്കം ഏഴു രാജ്യങ്ങളില്‍ യുപിഐ സേവനം ലഭിക്കുമെന്നാണ് പട്ടികയില്‍ പറയുന്നത്. പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നടപടി. ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. ശ്രീലങ്കയ്ക്കും മൗറീഷ്യസിനും പുറമേ ഫ്രാന്‍സ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാന്‍ സാധിക്കുക. ‘യുപിഐ ആഗോളതലത്തിലേക്ക്! ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തിലേക്ക് യുപിഐ ഉയര്‍ന്നു. ഒറ്റത്തവണ പേയ്മെന്റ് ഇന്റര്‍ഫേസ് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്’- കേന്ദ്രസര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് പ്രവാസികള്‍ക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് മാസത്തിനകം യുഎഇയിലുള്ള ഇന്ത്യക്കാർക്ക് യുപിഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Read More

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. കങ്ങരപ്പടിയില്‍ നിന്നും പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കാറിന്റെ നമ്പര്‍ പ്ലേറ്റ് മനസ്സിലാക്കി കാറുടമയെ തിരിച്ചറിഞ്ഞത്. ഇന്നലെയാണ് ഓട്ടോയില്‍ നിന്നും വീണ ഏഴു വയസ്സുകാരനെ പിന്നാലെ വന്ന കാര്‍ ഇടിച്ചത്. കുട്ടിയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കലൂര്‍ സ്വദേശി മഞ്ജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. വാഹനം ഓടിച്ചത് താനല്ലെന്നാണ് മഞ്ജു പൊലീസിനെ അറിയിച്ചത്. വാഹന ഉടമയുടെ ബന്ധുവാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അച്ഛന്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ സഹോദരിക്കൊപ്പം പിന്നില്‍ ഇരിക്കുകയായിരുന്നു കുട്ടി. ഓട്ടോയുടെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

Read More

കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. റിയാസ് അബൂബക്കര്‍ കേരളത്തില്‍ ഭീകരസംഘടനയായ ഐഎസിന്റെ ഘടകം ഉണ്ടാക്കാനും, അതുവഴി കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടു എന്നാണ് കേസ്. റിയാസിനെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. കാസര്‍കോട് ഐ എസ് റിക്രൂട്ട്‌മെന്റ് കേസുമായി ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്‌മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയിൽ നിന്നും ആവേശം ഉൾക്കൊണ്ട്, ലങ്കൻ സ്ഫോടനങ്ങളുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ…

Read More

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ” 2024 ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ജനപ്രിയനായകൻ ജയറാം ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന ഈ മെഗാ സ്റ്റേജ് ഷോയിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. റോയ് സി ജെ , നടനും സംവിധായകനുമായ രമേഷ് പിഷാരടി, സംവിധായകൻ മിഥുൻ ഇമ്മാനുവൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയ ആദരണീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഈ ഷോയുടെ പ്രത്യേക ഹൈലൈറ്റ് , “ഓസ്ലർ” എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ മഹത്തായ വിജയം ആഘോഷിക്കുന്ന ചടങ്ങാണ്. നായക നടൻ ജയറാമിന്റെയും സംവിധായകൻ മിഥുൻ ഇമ്മാനുവലിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന “ഓസ്ലർ” ന്റെ ആഘോഷപരിപാടിയിൽ രമേഷ് പിഷാരടി , കെ സ് ചിത്ര , വിധു പ്രതാപ് , സിതാര , മത്സരാത്ഥികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു. “സ്റ്റാർ സിംഗർ…

Read More

കല്‍പ്പറ്റ; സംവിധായകന്‍ പ്രകാശ് കോളേരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യ ചിത്രം. 1987ലാണ് ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. മിഴിയിതളില്‍ കണ്ണീരുമായി, വരും വരാതിരിക്കില്ല, അവന്‍ അനന്തപത്മനാഭന്‍, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകള്‍. 2013ല്‍ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.

Read More

ദുബൈ : പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്ധിപ്പിക്കുന്നത്. എക്സ്ചേഞ്ച് ഹൗസുകളിലെ വര്ധിച്ച ചെലവുകൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു. ശരാശരി രണ്ടര ദിർഹത്തിന്റെ വർദ്ധനയാണ് നിരക്കിൽ ഉണ്ടാകുക. യുഎഇയിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ആന്റ് റെമിറ്റൻസ് ഗ്രൂപ്പാണ് (എഫ്.ഇ.ആർ.ജി) ഫീസ് വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം തിങ്കളാഴ്ച നടത്തിയത്. 15 ശതമാനം വർദ്ധനവിന് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായും എഫ്.ഇ.ആർ.ജി അറിയിച്ചു. ഇതോടെ 2.5 ദിർഹത്തിന്റെ വർദ്ധനവായിരിക്കും ഫീസിൽ ഉണ്ടാവുക. എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ശാഖകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് ആയിരിക്കും ഫീസ് വർദ്ധനവ് ബാധകമാവുന്നത്. എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഓൺലൈൻ വഴിയുമൊക്കെ നടക്കുന്ന പണമിടപാടുകൾക്ക് ഫീസ് വർദ്ധിക്കില്ലെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പണമിടപാടുകൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ, ഈജിപ്ത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്കും മറ്റ് ഏഷ്യൻ,…

Read More