കല്‍പ്പറ്റ; സംവിധായകന് പ്രകാശ് കോളേരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യ ചിത്രം. 1987ലാണ് ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. മിഴിയിതളില്‍ കണ്ണീരുമായി, വരും വരാതിരിക്കില്ല, അവന് അനന്തപത്മനാഭന്, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകള്‍.
2013ല്‍ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.