Author: News Desk

അബുദാബി: മാനവികതയുടെ വസന്തത്തിലേക്കാണ് അബുദാബി ക്ഷേത്രം ലോകത്തെ സ്വാഗതം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകും ക്ഷേത്രം. ലോകപ്രസിദ്ധ നിർമിതികളായ ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, ഗ്രാൻഡ് മോസ്ക് എന്നിവയുടെ പട്ടികയിൽ സാംസ്കാരിക തനിമയുടെ പുതിയ അധ്യായമായി ബിഎപിഎസ് ഹിന്ദു ക്ഷേത്രം മാറി. പതിറ്റാണ്ടുകൾക്ക് മുൻപ് അറബ് സഞ്ചാരികളുടെ കാലം മുതൽ ഇന്ത്യയ്ക്ക് മധ്യപൂർവദേശവുമായി ബന്ധമുണ്ട്. നമ്മുടെ പൗരാണിക ബന്ധത്തിൽ ഈ ക്ഷേത്രം പുതിയ ഊർജം നൽകും. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഇടമല്ല, മാനവിക പൈതൃകത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെയും അറബ് നാടിന്റെയും സൗഹൃ‍ദത്തിന്റെ പ്രതീകമാണ്. യുഎഇയുമായുള്ള ബന്ധത്തിലെ ആധ്യാത്മിക പ്രതിബിംബാണിത്. ആയുസ്സുള്ള കാലത്തോളം ഭാരത്തിനുവേണ്ടി ജീവിക്കും. ഇന്ത്യയിലെ 140 കോടി ജനങ്ങളും ഞാൻ പൂജിക്കുന്ന എന്റെ ആരാധ്യ ദേവന്മാരാണ്. അയോധ്യയിൽ രാമക്ഷേത്രം തുറക്കാനും അബുദാബിയിൽ ഹിന്ദു ക്ഷേത്രം തുറക്കാനും സാധിച്ചത് നിയോഗമായി കാണുന്നു. പണ്ഡിതർ പല പേരിൽ വിളിക്കുമെങ്കിലും ഒരു ദൈവത്തെയും ഒരു സത്യത്തെയുമാണ് നാം ആരാധിക്കുന്നത്.…

Read More

മസ്കറ്റ് : മസ്കറ്റിൽ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കൊണ്ടുവരുന്ന പദ്ധതി 2025ൽ പൂർത്തിയാക്കുമെന്ന് ഒമാൻ. അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി റീഡിങ്ങിനും സ്മാർട്ട് മീറ്ററുകളുടെ ഉപയോഗം കൊണ്ടുവരാൻ തീരുമാനിച്ചത്. രാജ്യത്തെ 60 ശതമാനം പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന റിപ്പേർട്ട്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കാൻ അതോറിറ്റി പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.

Read More

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടു കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കി. ഇതുവരെ നല്‍കിയ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ബാങ്കകുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. കമ്പനികളേയും വ്യക്തികളേയും ഒരേപോലെ പരിഗണിക്കുന്ന നിയമഭേദഗതി ഏകപക്ഷീയമാണ്. വ്യക്തികളേക്കാള്‍ കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ട്. ഇത് നയങ്ങളേയും സ്വാധീനിക്കും. അജ്ഞാത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശത്തിന്റെയും ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെയും ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനാണ് ഇലക്ടറല്‍ ബോണ്ടുകളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കള്ളപ്പണം തടയാന്‍ ഇലക്ടറല്‍ ബോണ്ട് മാത്രമല്ല പോംവഴി. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഏകകണ്ഠമായ വിധിയാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ…

Read More

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചകള്‍ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരള സംഘം ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്. കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ഇക്കാര്യം അറിയിച്ചത്.

Read More

പാലക്കാട്: മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി ഐഐടി പാലക്കാട്. ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തില്‍ വി.സംഗീത, ഡോ.പി.എം.ശ്രീജിത്ത്, റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലീറ്റര്‍ മൂത്രത്തില്‍ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7 മുതല്‍ 12 വോള്‍ട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉത്പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍. കണ്ടെത്തലുകള്‍ ‘സയന്‍സ് ഡയറക്ട്’ എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ക്കും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കല്‍ പ്രതിപ്രവര്‍ത്തനവും ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയും നൈട്രജന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ പോഷക ഘടകങ്ങളാല്‍ ജൈവവളം ഉല്‍പാദിപ്പിക്കുകയും ചെയ്തു. ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍.…

Read More

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയിൽ. പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള ഇവരെ അടിമാലിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പുതിയകാവ് ക്ഷേത്രത്തിലെ ദേവസ്വം പ്രസിഡന്റ്‌ സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ എന്നിവരെയും ജോയിൻ സെക്രട്ടറിയെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്. സ്ഫോടനത്തില്‍ രണ്ടുപേരാണ് മരിച്ചത്. ചികിത്സയിലായിരുന്ന ദിവാകരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാൾ സംഭവം നടന്ന അന്ന് രാവിലെ മരിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പൊള്ളൽ ഐ സി യുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ…

Read More

തിരുവനന്തപുരം:ആലപ്പുഴിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്‍ മർദ്ദിച്ച സംഭവത്തിൽ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതി പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ വാക്കൌട്ട് നടത്തി. കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടും, അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടീസ് നൽകിത്. സമീപ കാലത്ത് നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിൽ ആണെന്നും വ്യക്തമാക്കിയാണ് സ്പീക്കർ നോട്ടീസ് തള്ളിയത്. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. നവകേരളയാത്ര ആലപ്പുഴയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിച്ച് പിൻമാറിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ പിന്നിലെ വന്ന വാഹനത്തിൽ നിന്നും ഗണ്‍മാൻ അനിലും എസ്കോർട്ടിലെ പൊലിസുകാരൻ സന്ദീപും മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത്, ചോദ്യം ചെയ്യാൻ ഹാജരകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല.…

Read More

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി അയച്ച നോട്ടീസിൽ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് പരിശോധിക്കാനോ കോടതിയിൽ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ അരുൺ കുമാർ കോടതിയെ അറിയിച്ചു.

Read More

ബെംഗളൂരു: ബെംഗളൂരുവിൽ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതൽ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്പോൾ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു, ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണി മുതൽ ഫെബ്രുവരി 17 ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. പൊലീസ് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. വോട്ടെണ്ണൽ ദിനമായ ഫെബ്രുവരി 20നും മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. വാലന്‍റൈൻസ് ദിനത്തിൽ വന്ന മദ്യ നിരോധനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വർ ട്രേഡേഴ്‌സ് അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്. വാലന്‍റൈൻസ് ദിനമടക്കം നാല് ദിവസം ആണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഇത് കച്ചവടത്തെ കാര്യമായി ബാധിക്കും. അതിനാൽ ഇക്കാര്യം…

Read More

കണ്ണൂര്‍: പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളി ഇല്ലെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. വനം വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി. തുടര്‍ച്ചയായ വന്യജീവി ആക്രമണത്തിലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം തെളിയാറില്ലെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു.അജീഷിനെ കൊലപ്പെടുത്തിയ ആന നാട്ടിലിറങ്ങിയെന്ന് രണ്ട് ദിവസം മുന്നേ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും പിന്തുടര്‍ന്നില്ല. അതിനൊന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടില്ല. ഗുരുതരമായ ജാഗ്രത കുറവാണെന്നും കെ സുധാകരന്‍ പറഞ്ഞു. പത്ത് ലക്ഷം ഉലുവയാണ് ഒരു ചെറുപ്പക്കാരന്റെ മരണത്തില്‍ കുടുംബത്തിന് പ്രഖ്യാപിച്ചത്. രണ്ട് മക്കള്‍ പഠിക്കുന്നുണ്ട്. അതിന് പോലും തികയില്ല. സര്‍ക്കാരിന് മനുഷ്യത്വവും മര്യാദയും ഇല്ലേ? വനം മന്ത്രി കാര്യക്ഷമതയോട് കൂടി പ്രവര്‍ത്തിക്കുകയോ വനം മന്ത്രി രാജിവെക്കുകയോ ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Read More