- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: News Desk
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ സമരത്തെ തുടര്‍ന്നുള്ള നാലാംവട്ട ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ രാത്രി വൈകി അവസാനിച്ച ചര്‍ച്ചയില്‍ പഞ്ചവത്സര പദ്ധതി ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നില്‍വെച്ചു. കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര മന്ത്രിമാരുടെ പാനല്‍, പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങുന്നതിനുള്ള പദ്ധതി നിര്‍ദേശിച്ചു.. എന്‍സിസിഎഫ് (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍), നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും ചോളമടക്കമുള്ള വിളകള്‍ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ വാങ്ങുക. ഏറ്റെടുക്കുന്ന വിളകള്‍ക്ക് പരിധിയുണ്ടാകില്ല. ഒപ്പം അതിനായൊരു പോര്‍ട്ടലും ഒരുക്കും. കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കര്‍ഷകരില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് മിനിമം നിരക്കില്‍ പരുത്തി വാങ്ങുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ചര്‍ച്ചയിലെ നിര്‍ദേശങ്ങളില്‍ തീരുമാനം അറിയിക്കാന്‍ കര്‍ഷകര്‍ ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.…
ലണ്ടന്‍: ദന്തഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ യോഗ്യതാ പരീക്ഷ ഇല്ലാതെ വിദേശത്ത് നിന്നുള്ള ദന്തഡോക്ടര്‍മാരെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുവദിക്കാന്‍ യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ നീക്കം മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യും. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാകണം. രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം പുതിയ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി. ദന്ത ഡോക്ടര്‍മാരുടെ വേതന വര്‍ധനവും സ്പെഷല്‍ ബോണസും ഇന്‍സെന്റീവും അടക്കം കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്. പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമായിരിക്കും നടപ്പിലാക്കുക.
പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഗവർണറെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയത്. വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു ഗവർണർ. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂർ ടൗണിൽ വച്ച് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുവച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽക്കഴിയുന്ന പ്രതികൾ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങും. പ്രതികൾ രാവിലെ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുള്ളത്. കമ്പനി ഉടമ പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് ഹാജരാകുക. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തൃശ്ശൂരിലെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രതികൾ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയത്. മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും…
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി എന്നാണ് പരാതി. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തിൽ മുഴുവൻ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 3 – 4 °C വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മനാമ: ബഹ്‌റൈനിൽ പോലീസ് നടത്തിയ പരിശോധനയിൽ 1,03,000 ബഹ്‌റൈൻ ദിനാറിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി 22 നും 42 നും ഇടയിൽ പ്രായമുള്ള 5 ഏഷ്യക്കാർ ആണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 5 കിലോയിൽ അധികം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിരോധിത മയക്കുമരുന്നും പണവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാനുള്ള നിയമനടപടികൾ ആരംഭിച്ചു.
മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സമൂഹത്തിനായുള്ള സമർപ്പിത സേവനത്തിൻ്റെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ ഐസിആർഎഫ്- ൻ്റെ പദ്ധതികളുടെ രൂപരേഖയും മുൻകാലങ്ങളിലെ പ്രധാന നാഴികക്കല്ലുകളും ഭാരവാഹികൾ വിശദീകരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള 25 വർഷത്തെ സേവനത്തിൻ്റെ സ്മരണയ്ക്കായി മനാമ റിജൻസി ഹോട്ടലിൽ വെച്ച് രജതജൂബിലി ലോഗോ പ്രകാശനവും നടന്നു. ലത മണികണ്ഠനാണ് ലോഗോ ഡൈസൈൻ ചെയ്തത്. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, മണി ലക്ഷ്മണ മൂർത്തി, അരുൾദാസ് തോമസ്, പങ്കജ് നല്ലൂർ, അഡ്വക്കേറ്റ് വി കെ തോമസ്, ഭഗവാൻ അസർപോട്ട തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 1999-ൽ ആണ് ഐ.സി.ആർ.എഫ് തുടക്കം കുറിച്ചത്. ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) പ്രതിമാസം 125 ബഹ്‌റൈൻ ദിനാറിൽ താഴെ ശമ്പളം വാങ്ങുകയും, ബഹ്‌റൈനിൽ മരണമടയുകയും ചെയ്ത 66 താഴ്ന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ ഒരു…
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ ആമുഖ പ്രസംഗവും നടത്തി . 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് നിർവ്വഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം അനൂപ് തങ്കച്ചൻ മാത്യു , മാത്യു ചാക്കോ ചെറിയാൻ , ടിൻസി ബേബി എന്നിവർക്ക് മെമ്പർഷിപ്പ് കാർഡ് നൽകികൊണ്ട് ചീഫ് ഗസ്റ്റും ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോക്ടർ ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. അസോസിയേഷൻ മുൻ പ്രസിഡന്റ് അനിൽ കായംകുളം,വനിത വേദി പ്രസിഡന്റ് ആതിരാ പ്രശാന്ത് , എക്സിക്യൂട്ടീവ് അംഗം സുനിത നായർ എന്നിവർ ആശംസകൾ അറിച്ചു. തുടർന്ന് രക്ഷാധികാരി ബംഗ്ലാവിൽ…
മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. മനാമ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഗുദയ്ബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിലിന് മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ കൈമാറി. ഏരിയ സെക്രട്ടറി ലിനീഷ്, ട്രഷറർ ഷിഹാബ് അലി എന്നിവർ നേതൃത്വം നൽകി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർസ് ലൈജു തോമസ്, അനൂപ് തങ്കച്ചൻ, യൂത്ത് ഫെസ്റ്റ് 2024 കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ജിതിൻ പരിയാരം, മുഹമ്മദ് ജെസീൽ, ഹരിഭാസ്‌കർ, മനാമ, ഗുദയ്ബിയ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.