Author: News Desk

മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2024-ൻ്റെ എല്ലാ ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റുകളും മൊത്തത്തിൽ വിറ്റുപോയതായി ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ട് (ബിഐസി) പ്രഖ്യാപിച്ചു. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ അധിക 500 കപ്പാസിറ്റി ഉൾപ്പെടെയുള്ള ടിക്കറ്റുകൾ സർക്യൂട്ടിൻ്റെ മെയിൻ, ബിയോൺ, ടേൺ 1, യൂണിവേഴ്സിറ്റി, വിക്ടറി ഗ്രാൻഡ്‌സ്‌റ്റാൻഡുകൾ എന്നിവ പൂർണ്ണമായും വിറ്റുപോയി. ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെയാണ് ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്. സീസണിലെ ആദ്യമത്സരം ബഹ്റൈനിലാണ് നടക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് അതിൻ്റെ 20-ാം വാർഷികമാണ് F1-ൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഇത് ബഹ്‌റൈനിലെ ആദ്യ ശനിയാഴ്ച രാത്രി മത്സരമായിരിക്കും. ട്രാക്കിന് പുറത്ത് വലിയ രീതിയിൽ വിനോദ പരിപാടികളും ഒരുക്കിയിരിക്കുന്നു. മൾട്ടി-പ്ലാറ്റിനം, ഗ്രാമി അവാർഡ് നേടിയ ആർട്ടിസ്റ്റ് സെഡ്, സൂപ്പർസ്റ്റാർ ഡിജെ, നിർമ്മാതാവ് ഡിപ്ലോ എന്നിവരുൾപ്പെടെ, ലോകപ്രശസ്ത സംഗീതജ്ഞരുടെ തത്സമയ പ്രകടനങ്ങൾ അരങ്ങേറും.

Read More

മനാമ: മലർവാടി ബഹ്റൈൻ ഗുദൈബിയ കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് രൂപീകരിച്ചു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗശേഷികൾ പ്രകടിപ്പിക്കാനുള്ള ഒരിടമാണ് മലർവാടി കൂട്ടായ്മ. വൈവിധ്യമാർന്ന കലാ – കായിക പരിപാടികളിലൂടെ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പുതിയ യൂണിറ്റ് ഉൽഘാടനം ചെയ്തു സംസാരിച്ച യുനുസ് സലീം പറഞ്ഞു. മലർവാടി കൺവീനർ നൗമൽ റഹ്മാൻ കുട്ടികളുമായി സംവദിച്ചു. യൂണിറ്റ് ക്യാപ്റ്റനായി ഹയ, വൈസ് ക്യാപ്റ്റനായി ഹലീമ എന്നിവരെ തെരഞ്ഞെടുത്തു. ആമിന മനാൽ, ആയിഷ ജന്ന, ആയിഷ സഹ്‌റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഡോൾ പാസിങ്, വേർഡ് മേക്കിങ്, കളർ ഐഡന്റിഫിക്കേഷൻ തുടങ്ങിയ മത്സരങ്ങൾ നടന്നു. നസീമ (മലർവാടി, വനിത കൺവീനർ) സൈഫുന്നിസ, ഷമീമ, ഷാഹിദ, ജസീന, സീനത്, മുഫീദ, അർഷിദ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

ഹൂസ്റ്റൺ: റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ ജോർജ് ചാണ്ടി (ജോർജ്കുട്ടി ) 84 വയസ് ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: അന്നമ്മ ജോർജ് (Lizy) മക്കൾ: ജിബു , ജിജി , ജിൻസി , ജിഷി (എല്ലാവരും ഹൂസ്റ്റണിൽ) മരുമക്കൾ: ഷീബ , മോൻസി കുര്യാക്കോസ് , ജോമോൻ , പ്രിൻസ് സംസ്കാരം പിന്നീട്. റിപ്പോർട്ട്: അജു വാരിക്കാട്

Read More

റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി നൽകുന്നു. യൂറോപ്യൻ യൂണിയൻ (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ), യുനൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളിൽ സ്ഥിരതാമസ രേഖ അഥവാ പെർമനന്റ് റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലോ യുഎസ്, യുകെ രാജ്യങ്ങളിലോ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്ക് ഇനി ഉംറ നിർവഹിക്കാൻ വിസയില്ലാതെ സൗദിയിലേക്ക് വരാം. സൗദിയിൽ എത്തിയ ശേഷം ഓൺ അറൈവൽ വിസ ലഭിക്കും. വിസ ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്സ്) ഈ സൗകര്യം അനുവദിക്കും. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസ്ക് ആപ്പ് വഴി അവരുടെ തീർത്ഥാടനം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം. അല്ലെങ്കിൽ സൗദിയിൽ എത്തിച്ചേരുമ്പോൾ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ നിർവഹിക്കാനായാലും ടൂറിസത്തിനായാലും വിസ ഓൺ…

Read More

മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ്‌ ഫൈസൽ ആനൊടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് സ്റ്റാഫ്‌ റപ്രസെന്റെറ്റീവ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇടപ്പാളയം രാക്ഷാധികാരി പാർവതി ദേവദാസിനെ പ്രസിഡന്റ്‌ പൊന്നാടയണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി രഘുനാഥ് പ്രവർത്തന റിപ്പോർട്ടും രാമചന്ദ്രൻ പോട്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 2023-24 കാലയളവിൽ കമ്മിറ്റിക്കുണ്ടായ നേട്ടവും കോട്ടവും ഉൾകൊള്ളിച്ചതായിരുന്നു റിപ്പോർട്ട്‌. കഴിഞ്ഞ കാലയളവിൽ കമ്മിറ്റിക്ക് ഇടപ്പാളയത്തെ ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായി അടയാളപ്പെടുത്താൻ കഴിഞ്ഞതായി അംഗങ്ങൾ അഭിപ്രായപെട്ടു. ജോയിന്റ് സെക്രട്ടറി ഷമീല ഫൈസൽ നന്ദിയും പറഞ്ഞ് പഴയ കമ്മിറ്റി പിരിച്ചു വിട്ടു. ഇടപ്പാളയം രക്ഷാധികാരി രാജേഷ് നമ്പ്യാർ മുഖ്യ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 33 പേർ സ്ത്രീകളാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 23 വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 32,512…

Read More

ബംഗളൂരൂ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ – വജ്ര ആഭരണങ്ങള്‍ മാര്‍ച്ച് ആദ്യവാരം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുമെന്ന് കര്‍ണാടക കോടതി അറിയിച്ചു. പിടിച്ചെടുത്ത 27 കിലോയില്‍ 20 കിലോ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യാം. അമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന വസ്തുത പരിഗണിച്ചാണ് ഇവ ഒഴിവാക്കിയത്. ജയലളിതയുടെ സ്വത്തുക്കൾ ലേലം ചെയ്യുന്നതിനുള്ള അന്തിമ ജുഡീഷ്യൽ നടപടികൾ ബെംഗളൂരുവിലെ 36-ാമത് സിറ്റി സിവിൽ കോടതി തിങ്കളാഴ്ച ആരംഭിച്ചു. അഴിമതിക്കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ഈ നീക്കം. ജയലളിത മരണപ്പെട്ടിട്ട് ഇപ്പോൾ ഏഴ് വർഷത്തിലേറെയായി. 100 കോടി രൂപ പിഴ അടയ്‌ക്കാനും ഫണ്ട് സ്വരൂപിക്കാനും സ്ഥാവര ജംഗമ സ്വത്തുക്കൾ ലേലം ചെയ്യാനാണ് കോടതി പദ്ധതിയിടുന്നത്. ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ വിലവരുന്ന ജംഗമവസ്തുക്കള്‍ തമിഴ്‌നാടിന് കൈമാറാന്‍ പ്രത്യേക കോടതി ജഡ്ജി എച്ച്എ മോഹന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.…

Read More

കൊച്ചി: എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കലക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നായി 42 ലക്ഷം രൂപയുടെ വൈദ്യുതി കുടിശികയാണ് ഉള്ളത്. വൈദ്യുതി ഇല്ലാതായതോടെ കലക്ടറേറ്റിലെ 30ല്‍പ്പരം ഓഫീസുകളുടെ പ്രവര്‍ത്തനമാണ് താളംതെറ്റിയത്. ഇന്ന് രാവിലെ ഓഫീസില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പലരും യുപിഎസിന്റെ സഹായത്തോടെ ഡെസ്‌ക് ടോപ്പ് പ്രവര്‍ത്തിപ്പിച്ചാണ് ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ കടുത്ത ചൂടില്‍ ഫാന്‍ പോലും ഇടാന്‍ കഴിയാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 13 ഓഫീസുകളാണ് കറന്റ് ബില്‍ അടയ്ക്കാനുള്ളത് എന്നാണ് വിവരം. ഓരോ ഓഫീസിനും പ്രത്യേകം മീറ്റര്‍ ഇല്ലാത്തത് കൊണ്ടാണ് 30 ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചത്. മൈനിങ് ആന്റ് ജിയോളജി, ഓഡിറ്റ് ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, തുടങ്ങിയ ഓഫീസുകളിലാണ് വൈദ്യുതി ഇല്ലാത്ത അവസ്ഥ. ഫണ്ടിന്റെ അപര്യാപ്തത മൂലം പല ഓഫീസുകളും കഴിഞ്ഞ അഞ്ചുമാസമായി വൈദ്യുതി ബില്‍ അടച്ചിട്ടില്ല. വിദ്യാഭ്യാസവകുപ്പിന് മാത്രം 92000 രൂപയുടെ വൈദ്യുതി കുടിശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read More

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ‌യെ അപകീര്‍ത്തിപെടുത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. സുൽത്താൻപുര്‍ കോടതിയിൽ രാഹുൽഗാന്ധി ഹാജരായി കീഴടങ്ങുക ആയിരുന്നു. തുടർന്ന് മുക്കാൽ മണിക്കൂറോളം രാഹുൽ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. ഏതാണ്ട് മുക്കാൽ മണിക്കൂറിന് ശേഷമാണ്‌ രാഹുൽഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ചു. രാഹുൽഗാന്ധി നിരപരാധിയാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Read More

ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു. പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് നടപടി. 2015-16 അസസ്‌മെന്റ് വര്‍ഷം വരെയുള്ള നികുതി ഡിമാന്‍ഡുകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രണ്ടു ഘട്ടമായി തിരിച്ച് നികുതി കുടിശിക ഒഴിവാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 2010-11 അസസ്‌മെന്റ് വര്‍ഷത്തെ 25000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 10000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായതും ഒഴിവാക്കും എന്നതായിരുന്നു ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനം. എന്നാല്‍ 2015-16 അസസ്‌മെന്റ് വര്‍ഷം വരെയുള്ള ഒരു ലക്ഷം രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നതാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. പരിധി ഉയര്‍ത്തിയത് സാധാരണക്കാരായ നികുതിദായകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സാമ്പത്തിക…

Read More