Author: News Desk

ന്യൂഡൽഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇഡി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻപും ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടക്കുന്നത്. ഫെമ പ്രകാരം 1,000 കോടിയോളം രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്‍റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

Read More

കണ്ണൂർ: മോദി സർക്കാരിന്റെ ഭാരത് അരിക്ക് സംസ്ഥാനത്ത് വൻ സ്വീകരണം. ഇന്നലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാം പീടികയിൽ അരിയെത്തിച്ചിരുന്നു. വെറും ഒന്നര മണിക്കൂറിനുള്ളിൽ 100 ക്വിന്റൽ അരിയാണ് വിറ്റുപോയത്. ബി ജെ പിയുടെ പ്രാദേശിക പ്രവർത്തകരായ സി വി സുമേഷ്, പി ആർ രാജൻ, റജീവ് കല്യാശ്ശേരി, അരുൺ കൈതപ്രം, പ്രകാശൻ കീച്ചേരി, സത്യൻ കരിക്കിൻ, ഒ പി രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിൽപന നടത്തിയത്. ആയിരത്തോളം പേരാണ് അരി വാങ്ങാനെത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാരൻകുളങ്ങരയിലും ഭാരത് അരി എത്തിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ഒടുവിൽ ടോക്കൺ അടിസ്ഥാനത്തിൽ ആയിരം പേർക്ക് വിതരണം ചെയ്തിരുന്നു. കിലോയ്ക്ക് 29 രൂപയാണ് വില. 10 കിലോ പാക്കറ്റാണ് ഇവർ വാങ്ങിയത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതലിടങ്ങളിൽ ഭാരത് അരി എത്തിച്ചേക്കും.

Read More

മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യുണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. “താങ്കൾക്കും ഇടമുണ്ട്” എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ഉബൈസ് തൊടുപുഴ പ്രഭാഷണം നടത്തി. സാമൂഹികമായി ഒന്നിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ്  നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ധാർമികതയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും  ഉൾക്കൊണ്ട്‌ ജീവിതത്തെ ചിട്ടപ്പെടുത്താൻ ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബം സംഗമത്തിൽ അബ്ദുൽ ഹക്കീം പ്രാർത്ഥന നിർവഹിച്ചു. സിദ്ധീഖ് എം.പി പഠന ക്ളാസ് നടത്തി. നൗഷാദ്, ഹിബ ഫാത്തിമ, സൽമാൻ ഷഫീഖ്, റിയ ഫാത്തിമ, മുനീറ അഷ്‌റഫ്‌, ഫൈഹ ഉബൈസ്, ഇശൽ സകരിയ, റയാൻ സകരിയ, അബ്ദുൽ ഖയ്യും എന്നിവർ ഗാനങ്ങൾ ആലപിച്ചു. യൂണിറ്റ് പ്രസിഡൻ്റ്  മൂസ കെ. ഹസൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഷ്‌റഫ്‌ പി.എം സമാപനപ്രസംഗം നിർവഹിച്ചു.

Read More

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരേ സിബിഐ പുറപ്പെടുവിച്ചിരുന് ലുക്ഔട്ട് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രേവതി മൊഹിത് ദേരെയും ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റിയയുടെ ഹർജി പരിഗണിച്ച് വിധി പ്രഖ്യാപിച്ചത്. റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് എന്നിവർക്കെതിരേയുള്ള സർക്കുലറുകളും റദ്ദാക്കിയിട്ടുണ്ട്. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി 2020ലാണ് റിയയ്ക്കു കുടുംബത്തിനുമെതിരേ ലുക്ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നത്. വിധി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് ഈ ആവശ്യം നിരാകരിച്ചു. ബാന്ദ്രയിലെ അപ്പാർട്മെന്‍റിൽ 2020 ജൂൺ 14നാണ് സുശാന്തിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുശാന്തിന്‍റെ പിതാവ് നൽകിയ പരാതിയിൽ ബിഹാർ പൊലീസ് സുശാന്തിന്‍റെ പ്രണയിനിയായിരുന്ന റിയയ്ക്കെതിരേ കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് സിബിഐയ്ക്കു കൈമാറി.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്ന് കണ്ടെത്തിയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. കുട്ടിയുടെ രക്തത്തിൽ മദ്യത്തിന്‍റെ അംശം ഉണ്ടോ എന്നും പരിശോധിക്കും. ചാക്കയിൽ നിന്ന് കണ്ടെത്തിയ രണ്ടു വയസുകാരിയെ 19 മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ അവിടെ ആരാണ് എത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധിക്കുന്നത്. കുട്ടിയെ വിൽപ്പനയ്ക്കായി എത്തിച്ചതാണോ എന്ന് സംശയമുണരുന്ന സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധനയെന്ന് പൊലീസ്. അന്വേഷണം കഴിയുന്നതു വരെ കുഞ്ഞിനൊപ്പം തിരുവനന്തപുരത്തു തുടരണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.

Read More

മ​നാ​മ: വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടും ചേ​ർ​ന്ന് മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന സ്കൂ​ൾ ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ചു. ബി.​ഐ.​സി​ൽ ന​ട​ന്ന മോ​ട്ടോ​സ്പോ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം. മോ​ട്ടോ​സ്പോ​ട്ടി​ൽ ക​ഴി​വു​ള്ള ‍മി​ഡി​ൽ ഈ​സ്റ്റി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ലെ​യും യു​വ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​ണ് സ്കൂ​ളി​ന്‍റെ ല‍ക്ഷ്യം. റേ​സി​ങ് താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് പ്ര​ശ​സ്തി നേ​ടി​യ ഫ്ര​ഞ്ച് സ്ഥാ​പ​ന​മാ​യ വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ൾ മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ​സ്ഥാ​പ​ന​മാ​ണ് ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ച​ത്. https://youtu.be/Kx0LkXjJQlo മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന രം​ഗ​ത്ത് 60 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളി​ന് യൂ​റോ​പ്പി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശ​സ്തി​യു​ണ്ട്. 1960 മു​ത​ൽ 1990 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 30ൽ​പ​രം ഫോ​ർ​മു​ല വ​ൺ ഡ്രൈ​വ​ർ​മാ​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ സ്കൂ​ളി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ 10 ഗ്രാ​ൻ​ഡ് പ്രി​ക്സ് ജേ​താ​ക്ക​ളും ര​ണ്ട് ലോ​ക ചാ​മ്പ്യ​ന്മാ​രു​മ​ട​ങ്ങു​ന്നു എ​ന്ന​ത് സ്കൂ​ളി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തു​ന്നു. ഈ ​വ​ർ​ഷം ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രി​ക്‌​സി​ന്‍റെ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ന് മോ​ട്ടോ​ർ​സ്‌​പോ​ർ​ട്‌​സ്…

Read More

മനാമ: റമദാനും ഈദ് അൽ ഫിത്തറിനും ശേഷമുള്ള ക്യാമ്പിംഗ് സീസൺ നീട്ടാനുള്ള നിർദ്ദേശത്തിന് എംപിമാർ അംഗീകാരം നൽകി. ക്യാമ്പിംഗ് സീസൺ ഫെബ്രുവരി 29 ന് അവസാനിക്കുന്ന തീയതി മുതൽ ഏപ്രിൽ പകുതി വരെ നീട്ടാനുള്ള മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ അടിയന്തര നിർദ്ദേശമാണ് ഏകകണ്ഠമായി അംഗീകരിച്ചത്. ഫുഡ് ട്രക്ക് വെണ്ടർമാർ, ടെൻ്റ്, ഇലക്‌ട്രിസിറ്റി ജനറേറ്റർ പ്രൊവൈഡർമാർ, ഓൾ-ടെറൈൻ വെഹിക്കിൾ (എടിവി) വാടകയ്‌ക്കെടുക്കുന്നവർ തുടങ്ങി നിരവധി മേഖലകൾക്ക് ലാഭമുണ്ടാക്കാൻ ക്യാമ്പിംഗ് സീസൺ സഹായിച്ചിട്ടുണ്ടെന്ന് അൽ ഒലൈവി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ഡൈയോസിസ് ഇടവക ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വികാരി റവ: അനൂപ് സാം, ഇടവക ട്രസ്റ്റി ഷിബു കുമാർ, കമ്മിറ്റി അംഗങ്ങൾ റിജോ ജോണി, സിബിൻ, ഡോ. ജീന കൊച്ചമ്മ എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശിക്കുവാന്‍ എത്തിയത്. 2024 ഏപ്രില്‍ 13 ശനിയാഴ്ച്ച, മനാമ സെൻറ് ക്രിസ്റ്റഫർ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന ഇടവക ദിനത്തിന്റെ മുഖ്യ അതിഥിയായി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലാമും ഒപ്പം ഉണ്ടായിരുന്നു.

Read More

മനാമ: അറബ് സ്ത്രീകളും ഉപഭോക്തൃ സംരക്ഷണവും എന്ന പ്രമേയത്തിൽ രണ്ടാമത് അറബ് ഉപഭോക്തൃ സംരക്ഷണ ദിനം ബഹ്‌റൈനിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോയും അറബ് ലീഗിൻ്റെ സാമ്പത്തിക സംയോജന വകുപ്പിൻ്റെ ഡയറക്ടർ ബഹ്ജത് അബു അൽ-നാസറും ഉൾപ്പെടെ വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. അറബ് ലീഗിൻ്റെ ഗ്രേറ്റർ അറബ് ഫ്രീ ട്രേഡ് ഏരിയയിലെ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള വിദഗ്ധരുടെ 13-ാമത് യോഗത്തിൽ നിന്നുള്ള ശുപാർശകൾക്ക് മറുപടിയായി ആരംഭിച്ച ഈ സംരംഭം, ഓരോ വർഷവും ഉപഭോക്തൃ സംബന്ധിയായ ഒരു സുപ്രധാന വിഷയം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. ഉപഭോക്തൃ സമ്പ്രദായങ്ങളിൽ അറബ് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ വർഷത്തെ പ്രമേയം അടിവരയിടുന്നു. ബഹ്‌റൈൻ ഈ ലക്ഷ്യത്തിന് ശക്തമായ പിന്തുണ പ്രകടിപ്പിച്ചു. അറബ് സ്ത്രീകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അറബ് ലോകത്തെ ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പര്യവേക്ഷണം ചെയ്യുന്നതിനും സാധ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. പരിപാടിയിലുടനീളം,…

Read More

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേരെ വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം പുനരാരംഭിച്ചത്. സമരത്തെ പ്രതിരോധിക്കുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ പൊളിക്കാന്‍ ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ കര്‍ഷകര്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുകയാണ്. പൊലീസിന്റെ കണ്ണീര്‍വാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളില്‍ നിരവധി ചാക്കുകളും കര്‍ഷകര്‍ എത്തിച്ചിട്ടുണ്ട്. കണ്ണീര്‍വാതക ഷെല്ലുകള്‍ക്കു മുകളിലേക്ക് നനഞ്ഞ ചാക്കുകള്‍ ഇട്ട് പുക തടയുകയാണ് കര്‍ഷകരുടെ പദ്ധതി. കണ്ണീര്‍വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്. കര്‍ഷക മുന്നേറ്റത്തെ നേരിടാന്‍ പൊലീസും സജ്ജമാണ്. കര്‍ഷകരുമായുള്ള നാലാമത്തെ ചര്‍ച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകുന്നത്. തങ്ങള്‍…

Read More