- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്‍
Author: News Desk
മനാമ: ബഹ്റൈനിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അധികൃതരെ അറിയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. റിപ്പോർട്ടുകളും അന്വേഷണങ്ങളും സ്വീകരിക്കുന്നതിന് customercare.gdcd@interior.gov.bh എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ 17641100 എന്ന നമ്പറിൽ വിളിക്കുകയോ ആണ് വേണ്ടത്. വിവരം അറിയിക്കാനും അന്വേഷണങ്ങൾക്കും ഓഫിസിൽ നേരിട്ട് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് സജീവവും സഹകരണപരവുമായ സമീപനം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുതിയ ഇ-സേവനം അവതരിപ്പിക്കുന്നത്.
ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് വിവരാവകാശ കാര്യങ്ങളുടെ രാജാവിൻ്റെ ഉപദേഷ്ടാവിനെ സന്ദർശിച്ചു
മനാമ: വിവരാവകാശ കാര്യങ്ങളുടെ രാജാവിൻ്റെ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ-ഹാമറുമായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ.ജേക്കബ് കൂടിക്കാഴ്ച നടത്തി. മാധ്യമ, വിവര മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
മനാമ : മലർവാടി സിഞ്ച് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ “ചങ്ങാതിക്കൂട്ടം” സംഘടിപ്പിച്ചു. കുട്ടികളിലെ കലാ – കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മലർവാടി സംഘടിപ്പിക്കാറുള്ളത്. മുഹമ്മദ് ഷാജി.ടി കുട്ടികളുമായി സംവദിച്ചു. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അതിരുകളില്ലാത്ത സാധ്യതകളെ കണ്ടെത്തണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. വിവിധ കലാപരിപാടികളും കളികളും കുട്ടികൾക്ക് ഏറെ ആകർഷണീയമായി. മലർവാടി ബാലസംഘം ക്യാപ്റ്റൻ ആയി തഹിയ്യ ഫാറൂഖ്, വൈസ് ക്യാപ്റ്റൻ ആയി ഷിസ ഷാജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഗഫൂർ മുക്കുതല, മുഹമ്മദ് ശമ്മാസ്, നദീറഷാജി, നസീമ മുഹ്‌യുദീൻ, സുആദ ഇബ്രാഹിം, സുനീറ,റൈഹാനത്ത്, തഹാനി, വഹീദ തുടങ്ങിയവർ നേതൃത്വം നൽകി.
മഹാരാഷ്ട്ര: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ മുരുംകർ പാർട്ടിയിൽ നിന്ന് രാജിവച്ചു. പാട്ടീൽ ഇന്ന് ബിജെപി ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസിൻ്റെയും സാന്നിധ്യത്തിൽ ബസവരാജ് പാട്ടീൽ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരം. പാട്ടീൽ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡൻവിസിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടിരുന്നു. മറാത്ത്‌വാഡ മേഖലയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. ആദ്യ ടേമിൽ അദ്ദേഹം സംസ്ഥാന മന്ത്രിയായിരുന്നു. 2019ൽ ബിജെപി നേതാവ് അഭിമന്യു പവാറാണ് പാട്ടീലിനെ പരാജയപ്പെടുത്തിയത്. അതേസമയം, പാട്ടീലിൻ്റെ രാജി വാർത്തകൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ നിഷേധിച്ചു. പാട്ടീലിൽ നിന്ന് രാജിയുമായി ബന്ധപ്പെട്ട് ഒരു കത്തും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ബസവ്‌രാജ് പാട്ടീലിൽ നിന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് ഈ രാജി. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ബിജെപി സ്ഥാനാർത്ഥികളും സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ സംസ്ഥാന നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ എസ്.പിക്കും യഥാക്രമം ഏഴും മൂന്നും അംഗങ്ങളെ രാജ്യസഭയിലേക്ക് എതിരില്ലാതെ അയയ്‌ക്കാനുള്ള സംഖ്യയുണ്ട്. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ…
‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികളുടെ അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്ത് വലിയ മുതല്‍ക്കൂട്ടാവുന്ന മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണ്. ഈ നിമിഷം ഡോക്ടര്‍ വിക്രം സാരാഭായ് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അതിനായി സ്ഥലം ലഭ്യമാക്കിയ നാട്ടുകാരെയും സഭാ നേതാക്കളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെനിന്ന് ഒഴിഞ്ഞുപോകുന്നത് ഉപജീവനത്തിന് വെല്ലുവിളിയാകുമെന്നറിഞ്ഞിട്ടും…
സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഓമല്ലൂരിന് സമീപം 17 വയസ്സുള്ള ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ബലാത്സംഗം ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ഇവർ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 13 നാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. അതേസമയം, പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും എസ്‌സി/എസ്ടി (പിഒഎ) ആക്ടിലെ സെക്ഷൻ 3 (2) (va) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ കുറയ്ക്കാന്‍ പ്രാരാബ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതികള്‍
കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ കുറയ്ക്കാന്‍ പ്രാരാബ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതികള്‍. ശിക്ഷ കുറയ്ക്കാന്‍ കാരണങ്ങളുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്രതി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയുള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 10 പ്രതികള്‍ക്കുപുറമേ ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയ കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെയും കോടതി പ്രത്യേകമായി കേട്ടു. ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്. ഇതിനിടെ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച ആണ്‍കുട്ടിക്കെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി കോടതി
ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 20 കാരനെതിരെയുള്ള പോക്‌സോ കേസ് റദ്ദ് ചെയ്ത് കര്‍ണാടക ഹൈക്കോടതി. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും മാതാപിതാക്കള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. വിവാഹശേഷം ഇവര്‍ക്ക് ഒരു കുട്ടിയുണ്ടായി. കുട്ടിയേയും ഭാര്യയായ പെണ്‍കുട്ടിയെയും തന്റെ മകന്‍ നന്നായി പരിപാലിക്കുന്നുണ്ടെന്നും നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. നിലവില്‍ 16 വയസുള്ള പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ നിയമപരമായി വീണ്ടും വിവാഹം കഴിക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡറിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 2006ലെ ശൈശവ വിവാഹ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിനെ ആശ്രയിച്ചാണ് അതിജീവിതയും കുട്ടിയും ജീവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ. അതേസമയം, സിപിഎം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ ഇടത് സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. കാസര്‍കോട് എംവി ബാലകൃഷ്ണനും കണ്ണൂരില്‍ എംവി ജയരാജനുമാകും സ്ഥാനാര്‍ഥികള്‍.