- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
Author: News Desk
മനാമ : ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രവർത്തകർക്കും സഹകാരികൾക്കും വേണ്ടി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. സഖീറിലെ പ്രത്യേകം തയ്യാറാക്കിയ ടെൻറ്റിൽ നടന്ന പരിപാടിയിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര പ്രസിഡൻ്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി, അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർക്കുള്ള സ്വീകരണവും റിഫ ഏരിയയുടെ പ്രവർത്തനോൽഘാടനവും നടന്നു. വ്യത്യസ്തങ്ങളായ മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, സ്ത്രീകളുടെ അന്താക്ഷരി ഗാനം എന്നിവയുമുണ്ടായിരുന്നു. ഏരിയാ പ്രസിഡൻ്റ് അബ്ബാസ് മലയിൽ അദ്ധ്യക്ഷത വഹികച്ച പരിപാടിയിൽ വൈസ് പ്രസിഡൻ്റ് അഹമ്മദ് റഫീഖ്, സെക്രടറി നജാഹ്, കേമ്പ് കൺവീനർ യൂനുസ് രാജ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഹഖ്, ഷാനിബ് കെ.ടി, ഡോ.സാബിർ,മൂസ കെ.ഹസൻ, ഉബൈസ് തൊടുപുഴ, നാസർ അയിഷാസ്, ജാബിർ പയ്യോളി, ഇർഷാദ് കുഞ്ചിക്കനി, സുഹൈൽ റഫീഖ്, ബുഷ്റ റഹീം, സോന സകരിയ, സക്കീന അബ്ബാസ്, സഈദ റഫീഖ്, സൗദ പേരാബ്ര തുടങ്ങിയവർ നേതൃത്വം നൽകി.
മനാമ: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ ക്ലബ്ബായ 40 ബ്രദർസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഓറഞ്ച് മീഡിയ, കറി ഹൗസ്, റീം ട്രാവെൽസ് എന്നിവരുടെ സഹകരണത്തോടെ “ജില്ലാ കപ്പ് 2024” എന്ന പേരിൽ കേരളത്തിലെ ജില്ലകളെ അടിസ്ഥാനമാക്കി 8 ജില്ലകളിൽ നിന്നുള്ള ടീമുകൾ ആണ് പങ്കെടുക്കുന്നത്. മാർച്ച് 1, 7, 8 തിയതികളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ പ്രൊഫഷണൽ കളിക്കാർക്ക് പുറമെ ഓരോ ടീമിനും കേരളത്തിൽ നിന്നും രണ്ട് ഗസ്റ്റ് കളിക്കാർക്കും അവസരം നൽകുന്നു എന്നും ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം നാൽപ്പത് വയസ്സിനു മുകളിൽ ഉള്ളവരുടെ “വെട്രൻസ് കപ്പ് 2024” മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതിൽ ബഹ്‌റൈനിൽ നിന്നുള്ള 8 ടീമുകൾ മത്സരിക്കുന്നു. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം ബഹ്‌റൈനിലെ പഴയകാല ഫുട്ബോൾ പ്രവർത്തകരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ 40 ബ്രദർസ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി, സെക്രട്ടറി ബാബു, ട്രഷറർ ഇസ്മായിൽ,…
തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ല. പകരമായി രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നൽകും. മലപ്പുറത്തും പൊന്നാനിയിലുമാണ് ലീഗ് മത്സരിക്കുക. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും ഇത്തവണ രാജ്യസഭാ സീറ്റ് ലീഗിന് നൽകും. പിന്നീട് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഭരണത്തിലെത്തുമ്പോൾ മൂന്ന് രാജ്യസഭാ സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റ് ലീഗിനുമാണ് ഉണ്ടാകാറുള്ളത്. അത് ഉറപ്പ് വരുത്തും ലീഗ് നേതാക്കളും പ്രവർത്തകരും ലോകസഭയിലേക്ക് മൂന്നാം സീറ്റ് ചോദിച്ചിരുന്നു. കൊടുക്കണമെന്ന കോൺഗ്രസിന് ആഗ്രഹമുണ്ടായെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത യാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്. രാവിലെ 9. 45 നാണ് ഉദ്ഘാടന ചടങ്ങ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ധന സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായ ചുവടുവെപ്പാണ് യാനം. ഹൈഡ്രജന്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായതിനാല്‍ പൂര്‍ണമായും മലിന മുക്തമായിരിക്കുമെന്നതാണ് പ്രത്യേകത. കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് കപ്പല്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന നിര്‍വഹിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജന്‍ യാനമാണിത്. നദികളിലൂടെയുള്ള ഹ്രസ്വദൂര സര്‍വീസ് ലക്ഷ്യം വച്ച് നിര്‍മ്മിച്ച ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീഗ്; മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ; പൊന്നാനിയിൽ സമദാനി
മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനിയും മത്സരിക്കും. നേരത്തെ മലപ്പുറത്ത് അബ്ദുസമദ് സമദാനിയെയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിനെയും മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ സീറ്റുകള്‍ പരസ്പരം വച്ചുമാറാന്‍ നേതൃയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മനാമ: പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചിച്ചു. നാല് പതിറ്റാണ്ടു കാലമായി അദ്ദേഹം ലോകമെങ്ങുമുള്ള സഗീതപ്രേമികളെ ആസ്വദിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹീത ശബ്ദത്തിൽ നിരവധി ഗസലുകളാണ് ഇന്നും അനശ്വരമായി സംഗീതലോകത്ത് നിറഞ്ഞു നിൽക്കുന്നത്. ബഹ്‌റൈനിൽ നിരവധി തവണ പരിപാടികൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ “ചിട്ടീ ആയീ ഹേ” എന്ന മനോഹര ഗാനം പ്രവാസികൾക്ക് ഇന്നും വികാരമാണ്. ഗസൽ രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒരു പോലെ ശോഭിച്ചു നിന്ന പ്രതിഭയായിരുന്നു അദ്ദേഹമെന്ന് ഫ്രന്റ്‌സ് സർഗവേദി വിലയിരുത്തി. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന ഏവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രന്റ്‌സ് കലാ സാഹിത്യ വേദി ഇറക്കിയ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം: പട്ടിക വർഗ വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന സംഗമവും ചികിത്സാ ക്യാമ്പും ഇന്നു കനകക്കുന്നിൽ തുടങ്ങും. ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നീളുന്ന പരിപാടി ഫെബ്രുവരി 28 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ ഊരുകളിൽ നിന്നും പ്രഗത്ഭരായ പാരമ്പര്യ വൈദ്യന്മാരാണ് സംഗമത്തിന് എത്തിച്ചേരുന്നത്. ഉൽപന്ന പ്രദർശന വിപണനമേള, പരമ്പരാഗത ഭക്ഷ്യമേള, മരുന്നാവിക്കുളി, പട്ടികവർഗ്ഗ കലാരൂപങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷൻ ആകും. മന്ത്രിമാരായ വി. ശിവൻകുട്ടി ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും. നാടൻ കലകളുടെ മൂന്ന് സായാഹ്നങ്ങൾ നിശാഗന്ധിയിൽ! തദ്ദേശീയ സമൂഹങ്ങളുടെ പാരമ്പര്യ കലാരൂപങ്ങളാൽ ഇന്ന് മുതൽ മൂന്ന് ദിവസം കനകക്കുന്ന് സജീവമാകും. പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന സംഗമത്തിന്റെ ഭാഗമായാണ് കലാപരിപാടികൾ അരങ്ങേറുക. ഫെബ്രുവരി 28 മുതൽ മാർച്ച്…
തിരുവനന്തപുരം: സംസ്ഥാനത്തെ 14,000-ത്തോളം റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് കടകളടച്ച് സെക്രട്ടേറിയറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചും നടത്തും. ആറുവർഷം മുൻപ് നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ബജറ്റ് മേഖലയെ പാടേ അവഗണിച്ചു, ക്ഷേമനിധികൊണ്ട് ഒരു ഉപകാരവും വ്യാപാരികൾക്കില്ല, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയില്ല, കോടതി വിധിച്ചിട്ടും കിറ്റ് കൊടുത്ത കാശ് നൽകിയില്ല, കോവിഡ് കാലത്തു മരിച്ച 65 വ്യാപാരികൾക്ക് സഹായം നൽകിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ റേഷൻ വ്യാപാരികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്നു സ്വതന്ത്ര സംഘടനകളും സി.െഎ.ടി.യു. യൂണിയനും ചേർന്നാണ് സമരമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാക് പറഞ്ഞു.
തിരുവനന്തപുരം: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്. ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് എക്‌സ്‌റേ ടെക്‌നീഷ്യൻ /റേഡിയോഗ്രാഫർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. റേഡിയോളജിയിലുള്ള അംഗീകൃത ഡിപ്ലോമ / ഡിഗ്രി സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച് ആറ് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2223594