തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ല. പകരമായി രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നൽകും. മലപ്പുറത്തും പൊന്നാനിയിലുമാണ് ലീഗ് മത്സരിക്കുക. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും
ഇത്തവണ രാജ്യസഭാ സീറ്റ് ലീഗിന് നൽകും. പിന്നീട് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഭരണത്തിലെത്തുമ്പോൾ മൂന്ന് രാജ്യസഭാ സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റ് ലീഗിനുമാണ് ഉണ്ടാകാറുള്ളത്. അത് ഉറപ്പ് വരുത്തും
ലീഗ് നേതാക്കളും പ്രവർത്തകരും ലോകസഭയിലേക്ക് മൂന്നാം സീറ്റ് ചോദിച്ചിരുന്നു. കൊടുക്കണമെന്ന കോൺഗ്രസിന് ആഗ്രഹമുണ്ടായെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സതീശൻ പറഞ്ഞു.