- ബഹറിൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
Author: News Desk
മനാമ: ബഹറിൻ മീഡിയ സിറ്റിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 500 -ലധികം തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സാമൂഹിക പ്രവർത്തകൻ സയ്യദ് ഹനീഫ ചെയർമാനായി, ഡോക്ടർ പി വി ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സുനിൽ ബാബു, അജിത് കുമാർ, അജി പി ജോയ് എന്നിവർ വൈസ് ചെയർമാൻമാരായും, അൻവർ നിലമ്പൂർ ജനറൽ കൺവീനറായും പ്രവർത്തിക്കും.
നിർമിത ബുദ്ധി നിയമലംഘനത്തിന് കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം ശൂറ കൗൺസിലിന്റെ പരിഗണനയിൽ
മനാമ: നിർമിത ബുദ്ധി നിയമലംഘനത്തിന് കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. മൂന്നുവർഷത്തിൽ കുറയാത്ത തടവോ 2000 ദീനാർ പിഴയോ ലഭിക്കുന്ന നിയമനിർമാണമാണ് മനുഷ്യാവകാശ സമിതി വൈസ് ചെയർമാൻ അലി അൽ ശിഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ നിർദേശിച്ചത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്നതോ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതോ സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുന്നതോ ആയ എ.ഐ പ്രോഗ്രാമിങ് ചെയ്യുന്നവർക്ക് 2000 ദീനാർ വരെ പിഴ ലഭിക്കും. അംഗീകാരമില്ലാത്ത ഓട്ടോബോട്ടുകളോ റോബോട്ടുകളോ ഉപയോഗിച്ചാൽ 2000 മുതൽ 5000 ദീനാർ പിഴ ലഭിക്കും. ലൈസൻസ് ഇല്ലാതെ നിർമിത ബുദ്ധി പ്രോഗ്രാമുകൾ വികസിപ്പിച്ചാൽ 1000 ദീനാറിനും 10000 ദീനാറിനും ഇടയിൽ പിഴ ലഭിക്കും. ഔദ്യോഗിക പ്രസംഗങ്ങൾ, കമന്റുകൾ തുടങ്ങിയവയിൽ കൃത്രിമം കാണിക്കുകയോ ഓഡിയോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വളച്ചൊടിക്കാനോ വഞ്ചനക്കോ കൃത്രിമത്വത്തിനോ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം കേസുകളിൽ നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവോ 5,000 മുതൽ…
മനാമ: ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്‌റൈനിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ സമാപിച്ചു. ഫെബ്രുവരി എട്ടു മുതൽ 27 വരെ 20 ദിവസങ്ങളിലായി നടന്ന ഫുഡ്ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2,27,000 പേരാണ് ഇത്തവണ ഫെസ്റ്റിവൽ സന്ദർശിച്ചതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർദ്ധനവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വർഷം 1,68,000 പേരായിരുന്നു സന്ദർശകരായെത്തിയത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 121 റെസ്റ്റോറന്റുകളും കഫേകളും വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തു. ഫെസ്റ്റിവലിൻ്റെ ആകർഷണങ്ങളുടെ ഭാഗമായി, പ്രൊഫഷണൽ ഷെഫുകളും ഫുഡ് ബ്ലോഗർമാരും അടങ്ങുന്ന മൂന്ന് ജഡ്ജിമാരുടെ പാനലിന് മുന്നിൽ 14 റൗണ്ടുകളിലായി 16 പേർ പങ്കെടുത്ത ഒരു പാചക ചലഞ്ചും സംഘടിപ്പിച്ചു. https://youtu.be/1Fm9HztDzMI കലാ-സംഗീത പ്രകടനങ്ങൾ, നാടൻ കലാ സംഘങ്ങളുടെ കലാപരിപാടികൾ, റോവിംഗ് ആർട്ടിസ്റ്റിക് ഗ്രൂപ്പുകൾ, ബഹ്‌റൈനിൽ നിന്നുള്ള…
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി അബ്ദുൾറഹ്മാൻ അൽ ദോസേരി ബി.ബി.കെ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കി. 28-ാമത് ബി.ബി.കെ ജൂനിയേഴ്‌സ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 14 വിഭാഗത്തിലാണ് അബ്ദുൾറഹ്മാൻ അൽ ദോസേരി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. തലാൽ അൽ സയ്യിദിനൊപ്പം അണ്ടർ 14 ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിലും അബ്ദുൾറഹ്മാൻ അൽ ദോസേരി ഒന്നാം സ്ഥാനം നേടി. കൂടാതെ ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഈ മിടുക്കൻ കരസ്ഥമാക്കി . ജുഫൈറിലെ ബഹ്‌റൈൻ ടെന്നീസ് ക്ലബിൽ നടന്ന മത്സരത്തിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. https://youtu.be/1Fm9HztDzMI നിലവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൾറഹ്മാൻ യു.കെ.ജി മുതൽ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നു. സഹോദരങ്ങളായ അബ്ദുല്ല മുഹമ്മദ് അൽ ദോസേരി (ഗ്രേഡ് 6), സലിം മുഹമ്മദ് അൽ ദോസേരി (യു.കെ.ജി) എന്നിവരും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളാണ്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ…
മനാമ: 2024ലെ അറബ് മീഡിയ തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ലോഗോ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി പ്രകാശനം ചെയ്തു. മീഡിയ രംഗത്ത് അറബ് മേഖലയിൽ ബഹ്റൈനുള്ള സ്ഥാനം അടയാളപ്പെടുത്തുന്ന ഒന്നാണ് പ്രസ്തുത പ്രഖ്യാപനം. മീഡിയ രംഗത്ത് കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഈ തെരഞ്ഞെടുപ്പ് കരുത്ത് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://youtu.be/1Fm9HztDzMI ഈസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയം കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലേക്കുള്ള അറബ് നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും പ്രതിനിധികളും, ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റർമാരും പങ്കെടുത്തു. കൂടാതെ ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2024 റിപ്പോർട്ട് ചെയ്യാൻ ബഹ്‌റൈനിലെത്തിയ അറബ് മാധ്യമപ്രവർത്തകരും സന്നിഹിതരായിരുന്നു.
മനാമ : ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ നടത്തിവരുന്ന “താങ്കൾക്കും ഇടമുണ്ട്” എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് വനിതാ യൂണിറ്റ് ടീ ടോക്ക് സംഘടിപ്പിച്ചു. കസിനോയിൽ വച്ച് നടന്ന പരിപാടിയിൽ മുഹറഖ് ഏരിയയിലെ വിവിധ കുടുംബങ്ങൾ പങ്കെടുത്തു. കേന്ദ്ര വനിത പ്രസിഡൻ്റ് സമീറ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എല്ലാവരും ഒരുമിച്ച് നിന്ന് തിന്മകൾക്കെതിരെ പ്രതികരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഫസീല യൂനുസ് സ്വാഗതവും, ഏരിയാ സെക്രട്ടറി ഹേബ നജീബ് സമാപനവും നിർവഹിച്ചു.
മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖിൽ, സെക്രട്ടറി സജീർ എന്നിവർക്ക് ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. ജോജി കുര്യൻ മുഖ്യപ്രഭാഷണം നടത്തി ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ, ജസീൽ, ഹരി ഭാസ്കർ റിഫ , ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ് സാനി നന്ദി പറഞ്ഞു.
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡേറ്റ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ചാറ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന അപ്‌ഡേഷന്‍. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. പഴയ ചാറ്റുകള്‍ ഇനി എളുപ്പം കണ്ടെത്താം. ഡേറ്റ് ഉപയോഗിച്ച് പഴയ ചാറ്റുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് പ്രഖ്യാപിച്ചത്. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ കൂടി ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്. ചാറ്റില്‍ ക്ലിക്ക് ചെയ്ത ശേഷം മുകളിലുള്ള കോണ്‍ടാക്ട്, ഗ്രൂപ്പ് നെയിം എന്നിവ ടാപ്പ് ചെയ്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താണ് ഈ ഫീച്ചര്‍ ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഡേറ്റ് തെരഞ്ഞെടുപ്പ് മുന്നോട്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരങ്ങൾക്ക് സാഖിറിലെ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ഇന്ന് തുടക്കമായി. ഇന്ന് (ഫെബ്രുവരി 29) മുതൽ മാർച്ച് 2 വരെയാണ് മത്സരം നടക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് അതിൻ്റെ 20-ാം വാർഷികമാണ് F1-ൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിൽ മത്സരത്തിന് വൻ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മുഴുവനും ദിവസങ്ങൾക്ക് മുൻപേ തന്നെ വിറ്റുതീർന്നതായി ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് അറിയിച്ചു. ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക് ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ആയിരക്കണക്കിന് കായികപ്രേമികളും എത്തിക്കഴിഞ്ഞു. മത്സരങ്ങളുടെ മുന്നോടിയായി വാഹനഗതാഗതം സുഗമമാക്കുന്നതിനായി സുപ്രധാന നിരത്തുകളിൽ കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബഹ്‌റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ്…
മനാമ: ഇന്ത്യൻ സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട് ദിനവും ലോക ചിന്താ ദിനവും റിഫ കാമ്പസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഗോള മാറ്റത്തിന് സംഭാവന നൽകുന്നതിൽ കുട്ടികളുടെ പങ്ക് ഊന്നിപ്പറയുന്ന ‘ഒരു നല്ല ലോകത്തിനായി സ്കൗട്ടുകൾ’ എന്നതായിരുന്നു ലോക സ്കൗട്ട് ദിനത്തിന്റെ മുഖ്യ ആശയം. അതോടൊപ്പം, സമൃദ്ധമായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തത്തിന് അടിവരയിടുന്ന ‘നമ്മുടെ ലോകം, നമ്മുടെ സമ്പന്നമായ ഭാവി’ എന്ന വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു ലോക ചിന്താ ദിനം. കുട്ടികളിൽ നേതൃഗുണവും ജീവകാരുണ്യ മനോഭാവവും വളർത്താൻ ഉതകുന്നതായിരുന്നു പരിപാടി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽമാരായ വി ആർ പളനിസ്വാമി, പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് കാമ്പസുകളിൽ നിന്നുമായി ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന ഏകദേശം 250 വിദ്യാർത്ഥികളും ബുൾബുളുകളും…