- ബഹ്റൈനിലെ പൊതുവിദ്യാലയങ്ങളില്‍ എ.ഐ, വെര്‍ച്വല്‍ സംവിധാനങ്ങള്‍ വരുന്നു
- തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
Author: News Desk
കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: 14 പേര് അറസ്റ്റില്‍, 39 കേസുകള്‍, 267 തൊണ്ടിമുതലുകള്‍ പിടികൂടി
തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 14 പേര് അറസ്റ്റില്‍. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 39 കേസുകൾ രജിസ്റ്റർ ചെയ്തു. 267 തൊണ്ടി മുതലുകൾ പിടിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത് 300 പേരാണ്. 1296 കേസുകൾ രജിസ്റ്റർ ചെയ്തു. പതിനൊന്ന് പ്രാവശ്യമാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്.
തിരുവനന്തപുരം: മലയാളി നഴ്സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന് പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും. യു.കെയില്‍ എത്തിച്ചേര്‍ന്നാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും. ട്രിപ്പിള്‍ വിന് പദ്ധതി വഴി ജര്‍മനിയിലേക്ക് നഴസിംഗ് റിക്രൂട്ട്മെന്റിന് നടപടി ആരംഭിച്ചതിന്…
ബംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് ട്രെയിന്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്. യെലഹങ്ക സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് എകസ് പ്രസില്‍ കയറി പോകാതിരിക്കാനാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയില്‍വേ ഹെല്‍പ്പ്ലൈനിലേക്ക് ബോംബ് ഭീഷണി വന്നത്. ഇതേത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ ഒന്നര മണിക്കൂറോളം വൈകി.തുടര്‍ന്ന് ആര്.പി.എഫ്. ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് മനസിലായത്. ഭീഷണിവന്ന ഫോണിലേക്ക് തിരിച്ച് വിളിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഈ നമ്പറിന്റെ അവസാന ലൊക്കേഷന്‍ പരിശോധിചതിനെ തുടർന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സലിങ് നല്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മുന്നറിയിപ്പ് നല്കി വിട്ടയച്ചു.
ന്യൂയോർക്ക് : ഓസ്കർ അവാർഡ് ദാന വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ വിവാദം തീരുന്നില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്നും നടന് വില്‍ സ്മിത്ത് രാജിവച്ചു. ഓസ്കര് വേദിയില്‍ അവതാരകന്റെ മുഖത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജിവെച്ചിരിക്കുന്നത്. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും. ഓസ്കര് വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏതു ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചിട്ടുണ്ട്. അവതാരകനെ തല്ലിയ സംഭവത്തില്‍ ഓസ്കര് അക്കാദമി അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്മിത്ത് രാജി വെച്ചത്. രാജി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷന്‍ ഡേവിഡ് റൂബിന് അറിയിച്ചു.
ചെങ്ങന്നൂര്‍: ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ ആവശ്യവുമായി പോസ്റ്റര്‍ പതിപ്പിച്ച് പുന്തല നിവാസികള്‍. വെണ്മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വെണ്മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍. https://youtu.be/aGog8sL2gs8 ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം. കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.ഐ.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. നാട്ടുകാര്‍ വിശദീകരണ ലഘുലേഖകള്‍ വാങ്ങാനും തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആലുവ: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാവും നടപടിയുണ്ടാകുക. https://youtu.be/8wpRPGj-nkU പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച ആലുവയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു.ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.
10,000 രൂപ പിഴ അടയ്ക്കണ്ടെങ്കില് ആധാറും പാനും വേഗം ബന്ധിപ്പിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
മുംബൈ:: ആധാറും പാന്‍ നമ്ബറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫീസോടുകൂടി നീട്ടി. മാര്‍ച്ച് 31 ആയിരുന്ന അവസാന തീയതി ജൂണ്‍ 31വരെയാണ് നീട്ടിയത്, 500രൂപയാണ് നല്‍കേണ്ട ഫീസ്. ജൂലായ് ഒന്നു മുതലാണെങ്കില്‍ 1000രൂപ ഫീസ് നല്‍കണം. 2023 മാര്‍ച്ച് 31 ആണ് ഫീസോടുകൂടി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫീസോടുകൂടി ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ ഒരു വര്‍ഷം കൂടി അനുവദിച്ചത്. 2023 മാര്‍ച്ച് 31നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. ശേഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചല്‍ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നാണ് സി ബി ഡി ടി അറിയിച്ചത്. പാന്‍ നമ്ബര്‍ പ്രവര്‍ത്തനരഹിതമായവരില്‍ നിന്ന് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 10,000രൂപ വരെ പിഴ ചുമത്തും. ആദ്യനികുതി പോര്‍ട്ടല്‍ വഴിയോ എസ്എംഎസ് വഴിയോ എന്എസ്ഡിഎല് അല്ലെങ്കില്‍ യുടിഐഐഎല് ഓഫീസുകളില്‍ നേരിട്ടെത്തിയോ ആധാറും പന് നമ്ബറും ബന്ധിപ്പിക്കാം. എങ്ങനെ? ഇന്‍കംടാക്സ് ഇ-ഫയലിംഗ്…
ഡല്‍ഹി: എ.കെ ആന്റണി രാജ്യസഭയില്‍ നാളെ കാലാവധി പൂര്‍ത്തിയാക്കുന്നു. തുടര്‍ച്ചയായ 16 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ഒരു മാസത്തിനുള്ളില്‍ താമസം കേരളത്തിലേക്ക് മാറും. ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ രാജ്യസഭയില്‍ നിന്നും ആന്റണി വിടവാങ്ങി. കോവിഡ് നെഗറ്റീവ് ആയി രണ്ട് ദിവസം കഴിഞ്ഞയുടന്‍ നടന്ന സമ്മേളനത്തില്‍ അധിക നേരം ഇരിക്കാനോ മറുപടി പ്രസംഗം നടത്താനോ ആന്റണി ഉണ്ടായിരുന്നില്ല. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അത്താഴ വിരുന്നിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ വ്യക്തി ഈ മുന്‍ പ്രതിരോധ മന്ത്രിയാണ്. കെ .ആര് നാരായണനടക്കം നിരവധി പേര്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്കി അയച്ചിട്ടുണ്ടെങ്കിലും എ.കെ ആന്റണി ഒരിക്കല്‍ പോലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. രാജ്യസഭയുമായിട്ടായിരുന്നു ആത്മബന്ധം ഏറെയും. കോണ്‍ഗ്രസ് ലയനത്തിന് ശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ആന്റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം വട്ടവും തെരഞ്ഞെടുത്ത് കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഒഴിഞ്ഞത്, കെ. കരുണാകരന് രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍…
മനാമ: ഏപ്രിൽ 1 വെള്ളിയാഴ്ച, വൈകുന്നേരം 6.30 ന് അദ്ലിയബാൻ സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൗഢ ഗംഭീരമായ ചടങ്ങിലാണ്, ഐമാക് ഫെസ്റ്റ്-2022 എന്ന പേരിൽ- ഐമാക് കൊച്ചിൻ കലാഭവന്റെ 12-ാം വാർഷിക ആഘോഷങ്ങൾ നടക്കുന്നത്.പരിപാടിക്കൊപ്പം തന്നെ ഈ വർഷത്തെ വിന്റർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും നടക്കും. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ ക്ലബ്ബ് ഡാൻസ് ഡമാക്ക 2022, ബികെഎസ് ബാലകലോൽസവം, സിംസ് സൂപ്പർ ഡാൻസർ, ബ്രെയിൻ ക്രാഫ്റ്റ്ടാലന്റ് ഹണ്ട് തുടങ്ങിയ ബഹ്റൈനിലെ മികച്ച മത്സര പരിപാടികളിൽ ഗ്രൂപ്പ്, സിംഗിൾ വിഭാഗങ്ങളിൽ മിന്നുന്ന വിജയം കരസ്ഥാമാക്കിയ ഐമാക് കൊച്ചിൻ കലാഭവനിലെ കാലാവിദ്യാർത്ഥികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വച്ച് സമ്മാനിക്കും. ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് ഹോണററി അംഗം ഡോ. മഹാ അൽ ഷിഹാബ് മുഖ്യാതിഥി ആകുന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ്, ഈഗോ ഫാർമസ്യൂട്ടിക്കൽ ഫീൽഡ് സെയിൽസ് മാനേജർ നസിമ മിയ…
ബീഹാർ: ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു. ബീഹാറിലെ കതിഹാറിലാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ഗ്രാമവാസികൾ ബൈക്ക് മോഷണം ആരോപിച്ച് മർദിച്ചത്. സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും SDPO പ്രേംനാഥ് റാം പറഞ്ഞു. കതിഹാറിലെ കരൺപൂർ ഭാഗത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സുമൻ കുമാർ റായ് ആണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്.