Author: News Desk

മനാമ: ആത്മനിർഭർ ഭാരത് എന്ന വിഷയത്തിൽ സംസ്കൃതി ബഹ്റൈൻ നടത്തുന്ന ഓൺലൈൻ പ്രസംഗമത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹറിൻ എംപി ഡോക്ടർ സൗസൻ കമാൽ നിർവഹിച്ചു. 600 ലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ഈ മത്സരം നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമായി 300 പേരുടെ ഓർഗനൈസിംഗ് ടീം പ്രവർത്തിക്കുന്നുണ്ട്. മൂന്ന് റൗണ്ടുകളിൽ ആയി നടത്തപ്പെടുന്ന മത്സരത്തിന് ഫിനാലെ മെയ് ഒന്നിന് ആയിരിക്കും നടത്തുക. മെയ് അഞ്ചിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടത്തും. ഭാരതീയരായ വിദ്യാർത്ഥികളിൽ ദേശീയബോധം വളർത്തുന്നതിനായി നടത്തുന്ന ഈ പ്രസംഗമത്സരം വളർന്നുവരുന്ന കുട്ടികൾക്ക് അവരുടെ ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ജീവിതത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതായിരിക്കും എന്ന് സ്വാഗത പ്രസംഗം നടത്തിയ സംസ്കൃതി ബഹറിൻ ജനറൽസെക്രട്ടറി റിതിൻ രാജ് പറഞ്ഞു. ബഹറിൻ സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസംഗമത്സരം കൺവീനർ സോയിപോൾ, റനോഷ് തോമസ് , ശ്രീജിത്ത് രാജ, ജിനി ജോഹാര എന്നിവർ സംസാരിച്ചു. ജിഷ നിയന്ത്രിച്ച…

Read More

ന്യൂയോർക്ക്: അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്.47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

Read More

തിരുവനതപുരം: പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി അറിയിച്ചിരിക്കുന്നത്. നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാന്‍ സാധിക്കൂ. ഒാട്ടോറിക്ഷയ്ക്ക് ദേശീയ പാതകളില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കൂ. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം/ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്കും ദേശീയ പാതകളില്‍ പരമാവധി 65 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍…

Read More

മനാമ: ‘കണക്ട് 2022’ ക്യാമ്പയിനിന്റെ ഭാഗമായി ഐ സിഎഫ് ബഹ്റൈൻ നാഷണൽ കൗൺസിൽ ഇന്ന് 2022 ഏപ്രിൽ 08 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണി മുതൽ മനാമ സുന്നി സെന്ററിലാണ് കൗൺസിൽ നടക്കുക. കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ മുഖ്യാതിഥി ആയിരിക്കും. റിട്ടേണിങ് ഓഫീസർ ജി സി എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട് പുനസ്സംഘടന പ്രക്രിയക്ക് നേതൃത്വം നൽകും. കെ.സി. സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിക്കും. വിവിധ സമിതി റിപ്പോർട്ടുകളും ഫിനാൻസ് റിപ്പോർട്ടും ബന്ധപ്പെട്ട സെക്രട്ടറിമാർ അവതരിപ്പിക്കും. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും തുടർ വർഷങ്ങളിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ആശയങ്ങൾ രൂപപ്പടുത്തുകയും ചെയ്യുന്ന ചർച്ചകൾ നടക്കും. എട്ടു സെൻട്രലുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 105 കൗൺസിലർമാർ സംബന്ധിക്കും.

Read More

മനാമ: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിലും പരീക്ഷാ കേന്ദ്രം അനുവദിച്ചു, ദോഹയിലായിരിക്കും പരീക്ഷാകേന്ദ്രം. കുവൈത്ത്, യുഎഇ, സൌദി, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചുതുടങ്ങിയത്. കുവൈത്തിലും യുഎഇയിലും മാത്രമായിരുന്നു കേന്ദ്രങ്ങള്‍.യുഎഇയില്‍ ഇത്തവണ ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലായി മൂന്ന്പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആറ് രാജ്യങ്ങളിലായി 8 പരീക്ഷാകേന്ദ്രങ്ങളാണ് ജിസിസിയില്‍ ആകെയുള്ളത്.ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്.

Read More

തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ മാതാവ് ഗോമതി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.രണ്ട് ദിവസം മുൻപ് ഓർമ്മ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ബുധനാഴ്ച അസുഖം കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശമെന്ന പേരില്‍ ആരോഗ്യവകുപ്പിനെതിരെ കുപ്രചാരണം നടക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം 20 വര്‍ഷം മുമ്പുള്ള കേസുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ മുഴുവന്‍ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നത് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്ന തരത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്തായത്. പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒമാര്‍ക്കടക്കം അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം.

Read More

തിരുവനന്തപുരം: സഞ്ചാരപ്രിയർക്ക് വിനോദ സഞ്ചാരത്തിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ കേരള ടൂറിസം വകുപ്പ് ആരംഭിച്ച വാട്സാപ്പ് ചാറ്റ്ബോട്ട് മായകൂടുതൽ ജനപ്രിയമാവുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമാണ് സഞ്ചാരികൾക്ക് ഏറെ ഉപയോ​ഗപ്രദമാകുന്നത്. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂർണ വിവരങ്ങൾ മായയിൽ ലഭ്യമാകും. കേരള ടൂറിസത്തിൻ്റെ ‘മായ’ വാട്‌സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ ആണ് വിവരങ്ങൾ ചോദിക്കേണ്ടത്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത. ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും എങ്ങനെ എത്തിച്ചേരണമെന്ന വിവരങ്ങളും ചാറ്റ് ബോട്ട് വ്യക്തമായി സഞ്ചാരികൾക്ക് പറഞ്ഞ് തരും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

Read More

കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യം. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

Read More

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മാര്‍ച്ച്‌ 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് മാര്‍ച്ച്‌ 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.

Read More