Author: News Desk

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിടങ്ങള്‍ സ്ത്രീകളുടേതും കൂടി എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനത്തില്‍ രാത്രി 10 മണി മുതല്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം നൈറ്റ് ഷോപ്പിംഗും ഉണ്ടായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാത്രി നടത്തത്തിന് നേതൃത്വം നല്‍കി. പൊതുയിടങ്ങള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകള്‍ക്ക് രാത്രിയില്‍ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ മാറണം. ജോലി കഴിഞ്ഞിട്ട് പോകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രിയിലും സഞ്ചാര സ്വാതന്ത്യം ഉണ്ടാകണം. ഇത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഷിഫ്റ്റ് കഴിഞ്ഞോ ജോലി കഴിഞ്ഞോ ഒറ്റയ്‌ക്കോ കൂട്ടായോ പോകാന്‍ കഴിയണം. ഇത് മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ, കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ലക്ഷ്മി നായര്‍,…

Read More

ടൈം മാഗസിൻ വുമൺ 2022 ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഗാൻ മാധ്യമ പ്രവർത്തക സാഹ്റ ജോയ. സാഹ്റ ജോയയുടെ ഏറെ ലോകശ്രദ്ധ പിടിച്ചുപറ്റിയ റിപ്പോർട്ട് ആയിരുന്നു അഫ്ഗാൻ വനിതകളുടെ ജീവിതത്തെ പറ്റി സാഹ്‌റ തയ്യാറാക്കിയത്. എത്ര ദുസ്സഹമായ ജീവിതമാണ് അഫ്ഗാൻ വനിതകൾ നയിക്കുന്നതെന്ന് അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇപ്പോൾ യുകെയിൽ അഭയാർത്ഥിയായി താമസിക്കുകയാണ് സാഹ്‌റ. ടൈം മാഗസിന്റെ 2022ലെ വുമൻ ഓഫ് ദ് ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാഹ്റ ജോയ ഇപ്പോൾ. താലിബാനു കീഴിലുള്ള സ്ത്രീകളുടെ ജീവിതം എത്ര ദുസ്സഹമാണെന്ന് റിപ്പോർട്ടുകളിലൂടെ അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. യുകെയിൽ നിന്ന് ഇപ്പോഴും അഫ്ഗാൻ വനിതകൾക്കായി പ്രവർത്തിക്കുകയാണ് സാഹ്‌റ. അഫ്ഗാനിസ്ഥാനിലെ വനിതാ മാധ്യമ പ്രവർത്തകരുടെ സംഘം നൽകുന്ന റിപ്പോർട്ടുകൾ യുകെയിൽ നിന്നാണ് ജോയ പ്രസിദ്ധീകരിക്കുന്നത്. 2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ സ്ത്രീകളുടെ ജീവിതം ദുരിതപൂർണമായി. താലിബാന്റെ ഭരണത്തിൽ വിവാഹ മോചിതരായ സ്ത്രീകളും വനിതാ പൊലീസ് ഓഫിസർമാരും നേരിട്ട…

Read More

ഈ​രാ​റ്റു​പേ​ട്ട: കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ൽ വീ​ടി​ന്‍റെ ഗേ​റ്റ് വീ​ണ് നാ​ലു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പു​ത്ത​ൻ​പ​ള്ളി ഇ​മാം ന​ദീ​ർ മൗ​ല​വി​യു​ടെ ചെ​റു​മ​ക​ൻ അ​ഹ്സ​ൻ അ​ലി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​യും കു​ടും​ബ​വും ദു​ബാ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ വീ​ടി​ന് മു​ന്നി​ലെ ഗേ​റ്റി​ൽ ക​യ​റി ക​ളി​ക്കു​ന്ന​തി​നി​ടെ ത​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Read More

തിരുവനന്തപുരം : വനിതകള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ വിനോദ യാത്രകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കെഎസ്‌ആര്‍ടിസി. വനിതാ ദിനത്തോടനുബന്ധിച്ച്‌ ഇന്നു മുതല്‍ 13 വരെ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കുന്നു. https://youtu.be/ZeePRsjFP7c ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം കെഎസ്‌ആര്‍ടിസി ബസുകള്‍ പലപല വിനോദ കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ഒരുക്കുന്നു. മണ്‍റോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച്‌ എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റി വനിതാ ജീവനക്കാര്‍ക്കായി നടത്തുന്ന ട്രിപ്പാണ് ആദ്യമായി നടത്തുന്നത്. വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പിന്റെ ഫ്‌ളാഗ് ഓഫ് സെന്‍ട്രല്‍ യൂണിറ്റില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.എന്‍.സീമ രാവിലെ 6.30 ന് നിര്‍വഹിക്കും. കോട്ടയത്ത് മലയാള മനോരമയുമായി സഹകരിച്ച്‌, കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂട്ടിലെ വനിതാ അന്തേവാസികള്‍ക്കായി വാഗമണ്ണിലേക്ക് സ്‌നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 വനിതകള്‍ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി വണ്ടര്‍ലായുമായി സഹകരിച്ച്‌ 20 ട്രിപ്പുകളും നടത്തും.

Read More

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച്‌ പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), ഇളയമകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. മൂന്ന് ആണ്‍മക്കളാണ് പ്രതാപനുള്ളത്. ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് സംഭവസ്ഥലത്തെത്തി. അപകടം സംബന്ധിച്ച്‌ എല്ലാ സാധ്യതകളും അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്പി പറഞ്ഞു.

Read More

കൊച്ചി: തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനം. ഗുണ്ടാ വിളയാട്ടം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. എറണാകുളം ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നല്ല നടപ്പിനുള്ള ബോണ്ട് വയ്പ്പിക്കുന്നതില്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റുമാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബോണ്ട് ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും സ്വീകരിക്കും.കാപ സാധ്യതയുള്ള കേസുകളില്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടുതല്‍ ജാഗരൂകരാകണം. കൂടാതെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടവര്‍ ക്രിമിനല്‍ കേസുകളില്‍ വീണ്ടും ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കാപ നിയമപ്രകാരം വിട്ടു വീഴ്ചയില്ലാത്ത നടപടിയും സ്വീകരിക്കും.അവലോകന യോഗത്തില്‍ ഫോര്‍ട്ട്‌കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിഷ്ണു രാജ്, മൂവാറ്റുപുഴ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പി എന്‍ അനി, എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വി യു കുര്യാക്കോസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്…

Read More