മനാമ: ആധുനിക സമൂഹത്തിൽ ചില മത വിഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും സവിശേഷ പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പാട്ടും ആട്ടവും പ്രണയവും സവിശേഷമായ മുഹൂർത്തങ്ങളും നിറഞ്ഞ ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്ററ് നാല് മുതൽ തിയറ്ററുകളിൽ എത്തുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീൽ ഗുഡ് മൂവി കൂടിയാണ്. ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും ഈ സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത വസ്തുതയാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വരവേൽപ്പാണ് ഈ ഗാനങ്ങൾക്ക് ലഭിച്ചത്. റിയലിസ്റ്റിക്കായ അമ്പതോളം ലൊക്കേഷനുകളും സിനിമയുടെ പ്രത്യേകതയായിരുന്നു.
‘അനക്ക് എന്തിന്റെ കേടാ’ രചന, സംവിധാനം: ഷമീർ ഭരതന്നൂർ, നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, ബാനർ: ബി.എം.സി ഫിലിം പ്രൊഡക്ഷൻ, ഛായാഗ്രഹണം: ഗൗതം ലെനിൻ രാജേന്ദ്രൻ, എഡിററർ: നൗഫൽ അബ്ദുല്ല, പശ്ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം,
സംഗീതം: പണ്ഡിറ്റ് രമേശ് നാരായൻ, നഫ്ല സാജിദ്, യാസിർ അഷറഫ്, ഗാനരചന: വിനോദ് വൈശാഖി, എ.കെ നിസാം, ഷമീർ ഭരതന്നൂർ, ആലാപനം: വിനീത് ശ്രീനിവാസൻ, സിയ ഉൾ ഹഖ്, കൈലാഷ്, യാസിർ അഷറഫ്, ശബ്ദ ലേഖനം: ജൂബി ഫിലിപ്പ്
അഭിനയിച്ചവർ: അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ, സായ് കുമാർ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ തുടങ്ങിയവർ.
ഫ്രാൻസിസ് കൈത്താരത്തു (നിർമാതാവ്), ഷമീർ ഭരതന്നൂർ (സംവിധായകൻ), പണ്ഡിറ്റ് രമേശ് നാരായൺ (സംഗീത സംവിധായകൻ),വിനോദ് വൈശാലി (ഗാനരചയിതാവ്), എ കെ നിസാം (ഗാനരചയിതാവ് )മാത്തുക്കുട്ടി പറവട്ടിൽ (ലൈൻ പ്രൊഡ്യൂസർ), സ്നേഹ അജിത്ത് (നായിക). പി ആർ ഒ – എം കെ ഷെജിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.