തൃശൂർ: പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത്(7) ആണ് മരിച്ചത്.അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ എതിർദിശയിലെത്തിയ കാറിൽ തട്ടി സ്കൂട്ടർ റോഡിലേക്കു മറിഞ്ഞു. സ്കൂട്ടറിനു പിന്നിലിരുന്ന ഭഗത് തെറിച്ച് കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ . പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം. കുട്ടിയെ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.