മനാമ: സ്റ്റാർ വിഷൻ പ്രെസെന്റൻസ് ഇൻ അസോസിയേഷൻ വിത്ത് ഓറഞ്ച് മീഡിയയും ബ്ലൂഡോട്ട് എയർ ആംബുലൻസ് സർവീസും ചേർന്നൊരുക്കിയ സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഓണം & ഈദ് ആഘോഷം ഓണവില്ല് 2022, ഒക്ടോബര് 7 രാവിലെ പതിനൊന്നു മണി മുതൽ മാനമയിലുള്ള ഇന്ത്യൻ ക്ലബ് ആഡിറ്റോറിയത്തിൽ വെച്ച് വിവിധങ്ങളായ കലാപരിപാടികളോടെയും, ഓണസദ്യയോടുംകൂടി ആഘോഷിക്കുകയുണ്ടായി. സഹൃദയ പയ്യന്നൂർ നാടൻ പാട്ടു കലാകാരന്മാരുടെ സഹകരണത്തോടെ അവതരിപ്പിച്ച ഘോഷയാത്ര, കലാമണ്ഡലം ജിദ്യ ജയൻ സംവിധാനം ചെയ്ത പൂജാ ഡാൻസ്, തുടർന്നു നടന്ന യോഗത്തിൽ അധ്യകഷൻ സദുമോഹൻ, ചീഫ് ഗസ്റ്റ് ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, സംഗമം ചെയർമാൻ ശിവദാ സൻ, സംഗമം ജനറൽ സെക്രട്ടറി വിജയൻ, പ്രോഗ്രാം കൺവീനർ ഗണേഷ് കുമാർ, ലേഡീസ് വിങ് കൺവീനർ രാജലക്ഷ്മി, വെൽഫെയർ ഡെലിഗേറ്റ് മെംബർ നിസാർ അഷറഫ്, എന്റർടൈന്റ് മെന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഓണവില്ല് 2022 മുഖ്യാഥിതി ഐ.സി.ആർ.എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു ഭദ്ര ദീപം തെളിയിച്ചു ഉൽഘാടനം ചെയ്തു. സംഗമം പ്രസിഡണ്ട് സദുമോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഗമം ജനറൽ സെക്രട്ടറി വിജയൻ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. തുടർന്നു സദുമോഹൻ അധ്യക്ഷ പ്രസംഗവും, ഡോക്ടർ ബാബു രാമചന്ദ്രൻ ഉൽഘാടന പ്രസംഗവും, ബഹ്റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥ് എന്നിവർ ആശംസ പ്രസംഗവും ചെയ്യുകയുണ്ടായി.
സംഗമം ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ ഈ വർഷത്തെ ബിസിനെസ്സ് എക്സെൽലേൻസ് അവാർഡിന് അർഹനായ ഓറഞ്ച് മീഡിയ ഗ്രൂപ്പ് കമ്പനി ചെയർമാൻ സുബിൻ കരുണാകരനെ ചീഫ് ഗസ്റ്റ് ഡോക്ടർ ബാബു രാമചന്ദ്രൻ ബിസിനെസ്സ് എക്സിലെൻസ് അവാർഡ്-22 അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.
പ്രവാസ ജീവിതം 25 വര്ഷം പൂർത്തിയാക്കിയ ശിവദാസൻ, ശശികുമാർ, ദിലീപ് വി. എസ്, ജോസഫ് ടി. വി, സുബിൻ കരുണാകരൻ എന്നിവരെ ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു.
2022 ലെ CBSE Plus-2 പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളായ ദേവപ്രിയ വേണുഗോപാൽ, അഞ്ജന ജോസഫ്, കരൺ ബൈജു, മാളവിക ബിജു , മാനവ് പ്രശാന്ത് എന്നിവർക്ക് ബഹ്റൈൻ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ,CBSE 10thപരീക്ഷയിൽ വിജയിച്ച അഭിമന്യു വേണു ഗോപാൽ, ജിഗ്നേഷ് സുധീർ, നിനവ് പ്രശാന്ത്, നിഹാരിക മുകേഷ് , ശ്രേയ സുധീഷ് , നന്ദന മേനോൻ എന്നിവർക്ക് ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥ് മോമെന്റോകൾ നൽകി ആദരിച്ചു. കൂടാതെ എഡിക്സൽ എ ലെവൽ പരീക്ഷയിൽ മുഴുവൻ എ പ്ലസോടെ വിജയിച്ച അനുഷ്ക്ക സുബിനെ സംഗമം ജോയിന്റ് സെക്രട്ടറി ശശികുമാർ മൊമെന്റോ നൽകി ആദരിച്ചു.
ബബിത ചെട്ടിയാർ സംവിധാനം ചെയ്ത തിരുവാതിര, പുരുഷ വിഭാഗം അവതരിപ്പിച്ച ഓണം കളി, ബബിത ചെട്ടിയാർ സംവിധാനം ചെയ്ത ഒപ്പന, നാടൻ പാട്ടുകൾ, അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങൾ തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികൾകൊണ്ട് സമ്പന്നമായി രുന്നു ഓണവില്ല്.
തുടർന്നു നടന്ന ഓണസദ്യയിൽ അംഗങ്ങളും, കടുംബാംഗങ്ങളും,അതിഥികളും അടക്കം എഴു നൂറ്റിയമ്പതിൽ പരം പേര് ഓണസദ്യ ആസ്വദിക്കുകയുണ്ടായി. സാമ്പത്തികമായും മറ്റു രീതിയിലും സഹകരിക്കുകയും, സഹായിക്കുകയും പ്രത്യേകിച്ച് പ്രധാന സ്പോൺസർമാരായ ഓറഞ്ച് മീഡിയ, ബ്ലൂഡോട്ട് എയർ ആമ്പുലൻസ്, നാഷണൽ റേഡിയേറ്റർസ്, ഐസക്കോ, ആലുക്കാസ് ജ്വല്ലറി, അൽയൂസഫ് എക്സ്ചേഞ്ച് തുടങ്ങിയ മറ്റ് എല്ലാ സ്പോൺസർമാർക്കും, വ്യക്തി കൾക്കും സ്ഥാപനങ്ങൾക്കും കമ്മറ്റി നന്ദി അറിയിച്ചു.