
കൊല്ലം: മഹിളകളുടെ സംഘശക്തി വിളിച്ചോതിക്കൊണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കടയ്ക്കൽ നോർത്ത് വില്ലേജ് സമ്മേളനം കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ നടന്നു.
കടയ്ക്കൽ നോർത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് രാജേശ്വരിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും മുൻ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. ശ്യാമള സോമരാജൻ സ്വാഗതം പറഞ്ഞു.

രക്തസാക്ഷി പ്രമേയം അനന്ദലക്ഷ്മിയും, അനുശോചന പ്രമേയം എസ് ഷജിയും അവതരിപ്പിച്ചു. സമ്മേളനത്തിൽ സംഘടന റിപ്പോർട്ട് കടയ്ക്കൽ ഏരിയ സെക്രട്ടറിയും, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ലതിക വിദ്യാധരൻ അവതരിപ്പിച്ചു.

സമ്മേളനത്തിൽ നോർത്ത് എൽ സി സെക്രട്ടറി സി ദീപു,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷജി,പ്രീജ മുരളി, ഷാനി,എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും വന്ന 175 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ഭാരവാഹികളായി ഷീബ (സെക്രട്ടറി ), രാജേശ്വരി (പ്രസിഡന്റ് ) എന്നിവരെയും തിരഞ്ഞെടുത്തു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
