മധു വധക്കേസിൽ വീണ്ടും സാക്ഷികൾ വീണ്ടും കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 16 ആയി. 29-ാം സാക്ഷി സുനിൽ, 31-ാം സാക്ഷി എന്നിവരാണ് കൂറുമാറിയത്. 29-ാം സാക്ഷി സുനിലിന്റെ കണ്ണുകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ട് വരുന്നത് താൻ കണ്ടുവെന്നും മോഷ്ടാവാണെന്ന് അവകാശപ്പെട്ട് മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടിട്ടുണ്ടെന്നും സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ മൊഴിയാണ് സുനിൽ കുമാർ കോടതിയിൽ മാറ്റിയത്. പ്രതികൾ മധുവിനെ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് സാക്ഷി മൊഴി നൽകി. സുനിൽ കുമാറിനെ ഈ വീഡിയോയിൽ കാഴ്ചക്കാരനായും കാണാം. എന്നാൽ താൻ ഒന്നും കണ്ടില്ലെന്നാണ് സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ

