ബോളിവുഡിന്റെ കടുത്ത ആശങ്കകള്‍ക്ക് ചെറിയൊരളവ് ആശ്വാസം പകരുകയാണ് പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ ബോക്സ് ഓഫീസ് പ്രതികരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 75 കോടി നേടിയ ചിത്രം രണ്ടാം ദിനം 85 കോടിയും നേടി. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട് ബ്രഹ്മാസ്ത്ര. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് റിലീസ് ദിനത്തില്‍ 75 കോടി നേടിയ ബ്രഹ്മാസ്ത്ര. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും വിജയ് ചിത്രം ബീസ്റ്റുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആര്‍ആര്‍ആറിന്റെ ആഗോള ഓപണിംഗ് 191.5 കോടിയും കെജിഎഫ് 2 ന്റേത് 161.3 കോടിയും ബീസ്റ്റിന്റേത് 84 കോടിയും ആയിരുന്നു. ലിസ്റ്റിലെ ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്ന് ഒരേയൊരു എന്‍ട്രിയാണ് ഉള്ളത് എന്നത് കൗതുകകരമാണ്. മറ്റ് ഒന്‍പത് ചിത്രങ്ങളും തെന്നിന്ത്യയില്‍ നിന്നാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ട ലിസ്റ്റ് ആണിത്. തെന്നിന്ത്യൻ ചിത്രം വിക്രം സിനിമയുടെ ആദ്യ ദിന കളക്ഷന്‍ 61 കോടിയായിരുന്നു. എന്നാല്‍ 70 കോടിയിലാണ് ബ്രഹ്മാസ്ത്ര തുടക്കം കുറിച്ചത്. രണ്ടാം ദിവസത്തെ കളക്ഷന്‍ 85 കോടിയും. രണ്ടുദിവസം കൊണ്ട് 150 കോടി രൂപയാണ് ബ്രഹ്മാസ്ത്ര തീയേറ്ററുകളില്‍ നിന്നും നേടിയത്. ബോളിവുഡ് സിനിമകളുടെ ബോക്സ് ഓഫീസ് തകര്‍ച്ചക്ക് ശേഷം വലിയ പ്രതീക്ഷകളോടെയാണ് ബ്രഹ്മാസ്ത്ര എത്തിയിരുന്നത്. ബോയ്കോട്ട് ആരോപണങ്ങള്‍ വന്നിരുന്നെങ്കിലും അതിന്റെയൊന്നും ആഘാതം സിനിമക്ക് ഏറ്റിട്ടില്ല.
Trending
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി

