റിയൽമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ വളരെ കുറഞ്ഞ ചെലവിൽ വാങ്ങാൻ കഴിയുന്ന ഒരു ബജറ്റ് സ്മാർട്ട്ഫോണാണ് റിയൽമി സി 33. ഇവ ആദ്യ വിൽപ്പനയിൽ 8,999 രൂപയ്ക്ക് വാങ്ങാം.
ഈ സ്മാർട്ട്ഫോണുകൾക്ക് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും 1600 എക്സ് 720 പിക്സൽ റെസല്യൂഷനും ലഭിക്കും. Unisoc T612 പ്രോസ്സസറുകളിലാണ് ഇവയുടെ പ്രവർത്തനം നടക്കുന്നത്.
ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ ഡ്യുവൽ റിയർ ക്യാമറകൾ, 50-മെഗാപിക്സൽ + 0.3-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറകൾ, 5-മെഗാപിക്സൽ സെൽഫി ക്യാമറകൾ എന്നിവയുണ്ട്.