കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ മാഹിയിലെ ബാറുകള്‍ അടച്ചിടും. എന്നാല്‍ ബീവറേജുകളും ബാറുകളിലെ ഔട്ട്ലെറ്റുകളും തുറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആളുകള്‍ ഒന്നിച്ചിരിക്കുന്നത് തടയാനാണ് ബാറുകള്‍ അടച്ചിടുന്നതെന്ന് മാഹി റീജിയണല്‍ അഡ്മിനിസ്ട്രേഷന് ഓഫീസ് അറിയിച്ചു.
അതേസമയം തമിഴ്നാട്ടിലെ മദ്യവില്‍പ്പന ശാലകളിലും ബാറുകളിലും നിര്‍ബന്ധമായും സാനിട്ടൈസറുകള്‍ ലഭ്യമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ടാസ്മാക്ക് ജീവനക്കാര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 5,300 ടാസ്മാക്കുകളില്‍ സാനിട്ടൈസറും 26,000 ജീവനക്കാര്‍ക്ക് മാസ്കും മൂന്ന് ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.