കൊല്ലം : കടയ്ക്കൽ ദേവീക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ് എസ് വികാസ് ക്ഷേത്രോപദേശക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശിവക്ഷേത്രം വഴി തളിയിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കൃഷ്ണ വേഷം കെട്ടിയ ബാലിക, ബലാകൻമ്മാർ ഘോഷയാത്രയിൽ പങ്കെടുത്തു. നൂറുകണക്കിന് ഭക്ത ജനങ്ങൾ ചെണ്ടമേളം, മുത്തുകുട എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയുടെ ഭാഗമായി.
തളിയിൽ ക്ഷേത്രത്തിൽ എത്തിചേർന്നതിനു ശേഷം അമ്പാടി കണ്ണൻമ്മാരുടെ ഉറിയടി നടന്നു നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു തുടർന്ന് പാൽ പായസ വിതരണവും നടന്നു.
റിപ്പോർട്ട്: സുജീഷ് ലാൽ