ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ കന്നി സ്വര്‍ണമാണിത്. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്ക്കുന്നു.
Trending
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു