ലക്നൗ: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് തള്ളിയത്. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. 2020 ഒക്ടോബർ 5 ന് ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഡൽഹിക്കടുത്തുള്ള മഥുര ടോൾ പ്ലാസയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ കലാപശ്രമം നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമാണെന്ന് ഉത്തർപ്രദേശ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎഎ, എൻആർസി പ്രതിഷേധങ്ങളുടെ മറവിൽ ഉത്തർപ്രദേശിൽ വർഗീയ പ്രക്ഷോഭം സൃഷ്ടിക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. നീക്കം പരാജയപ്പെട്ടതിനെ തുടർന്നു ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
Trending
- ‘ഒറ്റ രാത്രി, ഒറ്റ രാത്രിയിൽ ഇറാനെ ഇല്ലാതാക്കാം, ആ രാത്രി നാളെ ആയേക്കാം’; വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്
- നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും
- ഉത്സവ കമ്മിറ്റിക്കാര് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്; പൂജാരി ജീവനൊടുക്കി
- കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും
- യുവതി പ്രവേശന വിധിയിൽ കേരളത്തിൻ്റെ നിലപാട് മാറ്റം, എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി
- മലപ്പുറത്ത് എക്സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
- സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ ബഹ്റൈൻ നവകേരള പ്രകാശനം ചെയ്തു
- പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു

