തിരുവനന്തപുരം: ആതുരസേവന രംഗത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന സമൂഹമായ നഴ്സുമാരെ അനുമോദിച്ചു കൊണ്ട് പട്ടം എസ്യുടി ആശുപത്രിയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു. എസ് യു ടി ആശുപത്രിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മികച്ച പരിചരണം നല്കുന്നതില് നഴ്സുമാരുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്ന് അദ്ദേഹം നഴ്സസ് ദിന സന്ദേശത്തില്‍ പറഞ്ഞു. തിരി തെളിയിക്കല്‍, നഴ്സുമാരുടെ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ ആശുപത്രിയിലെ എല്ലാ നഴ്സിംഗ് ാെസ്റ്റേഷനുകളും മൊമന്റോ നല്കി ആദരിച്ചു.
നഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ്, ഉപന്യാസ രചന, മറ്റു കായിക മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനദാനവും നഴ്സുമാരുടെ കലാപരിപായികളും ചടങ്ങില്‍ ഉള്‍പ്പെട്ടിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. കെ പി പൗലോസ് (സീനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്), ഡോ. രമേശന് പിള്ള (സീനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്), ഡോ. ഉണ്ണികൃഷ്ണന് (സീനിയര്‍ വാസ്കുലര്‍ സര്ജന്, ഡോ. രാജശേഖരന് നായര്‍(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), ഡോ. കെ ലളിത (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി) എന്നിവരും ആശംസകളര്‍പ്പിച്ചു.
നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്രന് പൊതുവാള്, സി. എല്‍. ഒ. രാധാകൃഷ്ണന് നായര്‍, നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ ഹോമിന്, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.