മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ (പാക്ട് ), എല്ലാ വർഷവും നടത്തിവരാറുള്ള “സ്റ്റുഡൻറ്സ് ഹോണറിങ് സെറിമണി ” മാർച്ച് 18, വെള്ളിയാഴ്ച, ബാങ്ങ് സാങ് തായ് ഹോട്ടലിൽ വച്ച് പൂർവാധികം ഭംഗിയായി നടത്തുകയുണ്ടായി. ചടങ്ങിൽ മുഖ്യ അഥിതിയായി ബഹ്റൈൻ ബിസിനസ് ഐക്കൺ പമ്പാവാസൻ നായരും, ഗസ്റ്റ് ഓഫ് ഹോണർ ആയി ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആനന്ദ് ആർ നായരും ആണ് സദസ്സിനെ അഭിമുഖികരിച്ചു സംസാരിച്ചത്. ഇക്കൊല്ലം പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസും പഠനം വിജയകരമായി പൂർത്തീകരിച്ച ഇരുപതിൽ പരം കുട്ടികളെ ആണ് ചടങ്ങിൽ ആദരിച്ചത്.
കുട്ടികൾ, സാമൂഹ്യജീവികളായി, സമൂഹത്തോട് കടപ്പാടുള്ള നല്ല പൗരന്മാരായി വളരാനാണു ശ്രമിക്കേണ്ടത് എന്ന് പമ്പാവാസൻ നായർ ഓർമപ്പെടുത്തി. കുട്ടികൾ തങ്ങൾക്കു ഇഷ്ടമുള്ള മേഖല സ്വയം തിരഞ്ഞടുത്തു അതിൽ വൈഭവമുള്ളവരായി തീരുക ആണ് വേണ്ടതെന്ന് ആനന്ദ് ആർ നായർ അവരോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
ചടങ്ങിൽ, ബഹ്റിനിലെ വിവിധ സംഘടനകൾ നടത്തിയ മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ശ്രീദക്ഷ സുനിലിനെയും, നേഹ ജഗദീഷിനെയും, പ്രത്യക സമ്മാനങ്ങൾ നൽകി, ജി ജി ഓട്ടോ & ഫ്യൂച്ചുർ ആലിയ ബിൽഡേഴ്സ് & പ്രോപ്പർട്ടീസ് ചെയർമാൻ രവികുമാർ അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് നടന്ന മെംബേർസ് നെറ്റിൽ പാക്ട് മെംബേർസ് അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഗെയിംസും അരങ്ങേറി. പരിപാടികൾക്കിടയിൽ നടത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങു വളരെ ഹൃദ്യമായിരുന്നു. ഇത്തരം പരിപാടികൾ നടത്തുവാൻ പാക്ട് കാണിക്കുന്ന ഉത്സാഹം എന്നും ഉണ്ടായിരിക്കട്ടെ എന്നും അവർ ആശംസിച്ചു.