മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബുധൻ വൈകിട്ട് 6.30 ന് സൂമ് പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുക. ‘സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന വനിതാ സംഗമത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ പി.വി. റഹ്മാബി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും. കവയിത്രി സുൽഫി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സാമൂഹിക മേഖലയിലെ വനിതാ സാന്നിധ്യമായ ഡോ. ഷെമിലി പി. ജോൺ, സുരഭി, ഷിജിന ആഷിഖ്, സിജി ശശിധരൻ, ഹസീബ ഇർഷാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 34114971 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ