തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ലുലു മാള്‍ നാളെ ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കും. പ്ര തിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രി വി. മുരളീധരന്, ശശിതരൂര്‍ എം.പി, സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായിയെന്ന് എം.എ. യൂസഫലി പറഞ്ഞു . 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതിനെതുടര്‍ന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.