കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ പാര്‍ട്ടി എം.പി അബ്ദുസമദ് സമദാനിക്ക് രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ദേശീയ സെക്രട്ടറി ഖുറം അനീസ് ആണ് സമദാനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എം.പി സമദാനിയുടെ ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഖുറം അനീസ് വിമര്‍ശിച്ചു. വികാര നിര്‍ഭരമായാണ് ഖുറം പ്രസംഗിച്ചത്.

കോവിഡിന് ശേഷം ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തിലാിരുന്നു പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ സമാദാനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഉത്തരേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോഴായിരുന്നു വിമര്‍ശനം.
മണ്ഡലത്തില്‍ സജീവമായി പ്രവര്ത്തിക്കേണ്ടതുള്ളതുകൊണ്ടാണ് ദല്‍ഹിയില്‍ സജീവമാവാന്‍ കഴിയാത്തതെന്ന് സമദാനി വിശദീകരിച്ചു. എന്നാല്‍ ഇ. അഹമ്മദിനെ ചൂണ്ടിക്കാണിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി എഴുന്നേറ്റ് സംസാരിച്ചു. മണ്ഡലവും സംസ്ഥാന, ദേശീയ രാഷ്ട്രീയവും യു.എന്നില്‍ പോലും ഇടപെട്ടിരുന്ന നേതാവായിരുന്നു അഹമ്മദെന്നും സമദാനിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വഹാബ് പറഞ്ഞു.
പിന്നീട് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ വഹാബിനെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തി. പാര്‍ട്ടി എംപിമാരായ പി വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും ഉത്തരേന്ത്യയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. താനും ഖുര്‍റം അനീസും മാത്രമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോകുന്നത്. എം.പി ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന തനിക്ക് ഉത്തരേന്ത്യയിലെ പാര്‍ട്ടി പരിപാടികള്‍ക്കുള്ള ചെലവ് വഹിക്കാന്‍ കഴിയുന്നില്ലെന്ന് ഇ ടി പറഞ്ഞു. ദേശീയതലത്തിലുള്ള പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്നും ഇ ടി യോഗത്തില്‍ ഉന്നയിച്ചു.