തിരുവനന്തപുരം : വീട്ടില്‍നിന്നു പുറത്തേക്കിറങ്ങുന്നതിനിടെ അണലിയുടെ കടിയേറ്റ് യുവാവ് മരിച്ചു. നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണം ഹാഷിം മന്‍സിലില്‍ ഹാഷിമിന്റെയും ജാഫിറാ ബീവിയുടെയും മകന് ഷെഫീഖ്(26) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. പുറത്തുപോയി മടങ്ങിവന്ന ഷെഫീഖ് വീട്ടുമുറ്റത്തുനിന്ന് ചെരിപ്പ് മാറ്റിയിട്ട് അകത്തുകയറുന്നതിനിടെ ഒരു ശബ്ദം കേട്ടതിനെ തുടര്‍ന്ന് എന്തെന്നറിയാന്‍ വീടിനുള്ളില്‍നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. അതിനിടയില്‍ വീടിന്റെ പടിയില്‍ കിടന്ന അണലിയെ ചവിട്ടുകയും തത്ക്ഷണം കടിയേല്‍ക്കുകയുമായിരുന്നു.
പ്രഥമശുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 1.15ഓടെ മരിച്ചു. സ്വകാര്യ പാല് കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച ഷെഫീഖ്.