തിരുവനന്തപുരം: 2021 ഒക്ടോബറിൽ സമാഹരിച്ച മൊത്ത GST വരുമാനം ₹ 1,30,127 കോടിയാണ്. തരം തിരിച്ചുളള കണക്ക് ഇനിപ്പറയുന്നു – കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (CGST) ₹ 23,861 കോടി, സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (SGST) ₹ 30,421 കോടി, സംയോജിത ചരക്ക് സേവന നികുതി വരുമാനം (IGST) ₹ 67,361 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച ₹ 32,998 കോടി ഉൾപ്പെടെ). ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 699 കോടി ഉൾപ്പെടെ ₹ 8,484 കോടി രൂപയാണ് നികുതി വരുമാനം.
2021 ഒക്ടോബർ മാസത്തിലെ വ്യവസ്ഥാപിത തീർപ്പാക്കലുകൾക്കു ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം CGST ₹ 51171 കോടിയും SGST ₹ 52,815 കോടിയുമാണ്.
2021 ഒക്ടോബറിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 24% കൂടുതലും 2019-20-നെ അപേക്ഷിച്ച് 36% കൂടുതലുമാണ്.
ഒക്ടോബറിലെ ചരക്ക് സേവന നികുതി (GST) വരുമാനം ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുള്ള കൂടിയ രണ്ടാമത്തെ തുകയാണ്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. സെമി കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാറുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചിരുന്നില്ലെങ്കിൽ വരുമാനം ഇനിയും ഉയരുമായിരുന്നു.
മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ച നികുതി ഒടുക്കലും, കേന്ദ്ര-സംസ്ഥാന നികുതി വകുപ്പുകളുടെ ശ്രമങ്ങളും വരുമാനം വർദ്ധിക്കാൻ സഹായകമായി.