പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരനായ ആലത്തൂര്‍ സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷന്‍ തുകയുമായാണ് ജീവനക്കാരനായ ഗിരീഷ് മുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാല്‍ പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.