തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സമുദായ നേതാക്കളുടെ യോഗം ചേരും. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ മുൻകയ്യെടുത്താണ് യോഗം ചേരുന്നത്. ക്രൈസ്തവ,ഹിന്ദു,മുസ്ലിം സമുദായ നേതാക്കൾ പങ്കെടുക്കും. വൈകിട്ട് മൂന്നിനാണ് യോഗം.
നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ പരാമർശങ്ങൾ വിവാദമാകുകയും വിവിധ മത മേലധ്യക്ഷന്മാർ പരസ്യമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ യോഗം. മത സൗഹാർദ സന്ദേശം നൽകുക കൂടി ഈ യോഗത്തിന്റെ ലക്ഷ്യമാണ്.