മലപ്പുറം: പാലാ ബിഷപ്പിൻ്റെ പരാമർശത്തിന്മേൽ ഉള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്ന് മുസ്ലിം ലീഗ്. കേരളത്തിലെ മത സൗഹാർദ്ദം തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ എന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ.
“മത നേതാക്കൾ ഇങ്ങനെ ഉള്ള വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല.സമുദായങ്ങൾ തമ്മിൽ ഉള്ള ഐക്യം ആണ് ആവശ്യം. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് കാലങ്ങളായി സൗഹൃദം തുടർന്ന് വരിക ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് അത് ഇല്ലാതാക്കരുത്. സൗഹാർദം നില നിർത്താൻ ആണ് ശ്രമങ്ങൾ വേണ്ടത്.”
“രാഷ്ട്രീയ പാർട്ടികൾ ഈ വിവാദം അവസാനിപ്പിക്കണം എന്ന് ആണ് പറയുന്നത്. ഞങ്ങളും അത് തന്നെ ആണ് പറയുന്നത്. ഈ വിഷയത്തിൽ ചർച്ചകളും സംവാദവും അവസാനിപ്പിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉള്ള ഇടത് വലത് പാർട്ടികൾ എല്ലാം ഒരു പോലെ ആണ് ഇക്കാര്യം ആവശ്യപെടുന്നത്. ഈ സംവാദം ആരോഗ്യകരം അല്ല. എല്ലാവരും ഒരു പോലെ പറയുന്നത് ഈ ചർച്ചകൾ അവസാനിപ്പിക്കാൻ ആണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതുതന്നെയാണ് പറയുന്നത്. അതാണ് വേണ്ടത്. അല്ലെങ്കിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഓരോ ഭാഗത്തും തീവ്ര സ്വഭാവക്കാർ ഉയരാൻ ഇത് കാരണം ആകും.ഇത് തുടരുന്നത് ശരിയല്ല. ഈ സംവാദം അവസാനിപ്പിക്കണം “. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.