പത്തനംതിട്ട : സ്ത്രീകൾക്കെതിരായുള്ള ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും ഏറിവരുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘സമം’ – സ്ത്രീ സമത്വത്തിനായ് സാംസ്കാരിക മുന്നേറ്റം എന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളെ തെരഞ്ഞെടുത്ത് ആദരിച്ചു.
പ്രായാധിക്യത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 11 വനിതകളില്‍ ഒരാളായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയും തമിഴ്നാട് ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം. ഫാത്തിമാ ബീവിയ്ക്ക് അന്നേ ദിവസം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പത്തനംതിട്ടയിലെ വസതിയില്‍ നേരിട്ടെത്തി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മൊമന്റോയും പൊന്നാടയും നല്കി ആദരിച്ചു.