കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ കോവിഡ് വ്യാപനത്തെ ഫലപ്രദമായി നിയന്ത്രിച്ച് സ്ക്കൂളുകൾ തുറക്കുന്നതിന് ശ്രമിക്കുമ്പോൾ കേരളത്തിൽ മദ്യ വിൽപ്പനശാലകൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന നീക്കം അപലപനീയമാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ പ്രസിഡൻ്റ് കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി
തിരുവനന്തപുരത്ത് മദ്യത്തിൻ്റെ ദുരന്തഫലം മൂലം ദുരിതം അനുഭവിക്കുന്ന വീട്ടമ്മക്ക് ഒറ്റ ദിവസം കൊണ്ട് രണ്ട് മന്ത്രിമാർ ചേർന്ന് ‘ റേഷൻ കാർഡ് നൽകിയപ്പോൾ കെ എസ് ആർ റ്റി സി ഡിപ്പോകളിലും ബസുകളിലും മറ്റൊരു മന്ത്രി മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് നടത്തുന്ന ശ്രമം വിരോധാഭാസമാണന്ന് തുടർന്ന് ചൂണ്ടിക്കാട്ടി
കെ.എസ് ആർ റ്റി സി യുടെ നഷ്ടം നികത്തുന്നതിന് വിദേശ രാജ്യങ്ങളിലെപ്പോലെ ഇതിലും ലാഭകരമായ പല മാർഗങ്ങളുമുണ്ടന്ന് കുരുവിള മാത്യൂസ് പരിഹസിച്ചു
കെ എസ് ആർ റ്റി സി പോലെയുള്ള പൊതു ഇടങ്ങളിൽ മദ്യവിൽപ്പന ശാലകൾ ആരംദിക്കുന്നതിനുള്ള നീക്കത്തിനെതിരേ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി എറണാകുളം കെ എസ് ആർ റ്റി സി ഡിപ്പോകൾക്ക് മുമ്പിൽ പ്രധിഷേധ നിൽപ്പ് സമരം ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കുരുവി മാത്യൂസ്
ജില്ലാ ജനറൽ സെക്രട്ടി കെ എസ് ദിലീച്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ കെ വാമലോചനൻ ,ഡോ ജലജ ആചാര്യ ,മുഹമ്മദ് കമ്രാൻ എന്നിവർ പ്രസംഗിച്ചു