മലപ്പുറം: സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു ടി എന്‍ ഭരതന്റേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെ അടിമകളാക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ധീരനായിരുന്നു ടി എന്‍ ഭരതന്.
നിലമ്പൂര്‍ കോവിലകത്തില്‍ എല്ലാ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍ ജനിച്ചിട്ടും തന്റെ സഹജീവികളുടെ കണ്ണീരൊപ്പുന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. വര്‍ഗീയ രാഷ്ട്രീയം എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. സ്വാതന്ത്ര്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉള്‍കൊണ്ട് അനുഭവിക്കാന്‍ കഴിയാത്ത ജനസമൂഹത്തിന് വേണ്ടിയാണ് ടി എന്‍ ഭരതന് പ്രവര്‍ത്തിച്ചത്. ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ചോളം അദ്ദേഹത്തിന്റെ ഓര്‍മകള്‍ പോലും ഊര്‍ജ്ജമാണെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷനായി. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ് സേതുമാധവന് ഓണ്‍ലൈന്‍ മുഖേന അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ദേശീയ കൗണ്‍സിലംഗം സി വാസുദേവന്‍, മേഖലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി എം പ്രേമന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജീവ് കല്ലംമുക്ക്, കെ സി വേലായുധന്, മേഖലാ വൈസ് പ്രസിഡന്റ് കെ കെ സുരേന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. ഗീതാ കുമാരി, എന്‍ അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ കെ പി ബാബുരാജ്, സെക്രട്ടറി പി സുബ്രഹ്മണ്യന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് സത്താര്‍ ഹാജി കള്ളിയത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ ടി അനില്‍കുമാര്‍, നിലമ്പൂര്‍ സുധീഷ് ഉപ്പട എന്നിവര്‍ സംസാരിച്ചു.