അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയിൽ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
വഡോരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വിജയ് രൂപാണി വേദിയിൽ കുഴഞ്ഞു വീണത്. ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹത്തെ വിമാനമാർഗ്ഗം അഹമ്മദാബാദിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.