മനാമ : മാധ്യമ ഫോട്ടോഗ്രാഫർ സനുരാജിന്റെ മാതാവിന്റെ നിര്യാണത്തിൽ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് HE ശൈഖ് ഖലീഫ ബിൻ ദൈജ് അൽ ഖലീഫ അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുശോചനം അറിയിച്ചു.
ബാപ്കോ ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ ഡൈജ് ഖലീഫ അൽ ബിൻ അലി, സ്റ്റാർവിഷൻ മീഡിയ & ഇവെന്റ്സ് ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടക്കൽ, മുതിർന്ന മാധ്യമ പ്രവർത്തകർ ആയ സോമൻ ബേബി, ഹു ഈസ് ഹു മാനേജിങ് ഡയറക്ടർ സണ്ണി കുലത്താക്കൽ, അശോക് കുമാർ, പ്രദീപ് പുറവങ്കര, രാജീവ് വെള്ളിക്കൊത്ത്, ഷിബു മലയിൽ, സുബീഷ്, ബഹ്റൈൻ ദിസ് മൻത് , അഡ്വക്കേറ്റ് മാധവൻ കല്ലത്ത് , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് ജോസഫ്, ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് രാജു കല്ലുമ്പുറം, ബിനു കുന്നന്താനം മറ്റു സംഘടന നേതാക്കൾ എന്നിവരും അവരുടെ അനുശോചനം നേരിട്ട് അറിയിച്ചു. നാട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ സ്കൈ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഷ്റഫ് മായഞ്ചേരി, കെ സിറ്റി മാനേജിങ് ഡയറക്ടർ നജീബ് കടലായി എന്നിവരും പങ്കെടുത്തു.