മനാമ: ബഹ്റൈനിൽ ജനുവരി 19 ന് നടത്തിയ 10,371 കോവിഡ് -19 ടെസ്റ്റുകളിൽ 320 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 145 പേർ പ്രവാസി തൊഴിലാളികളാണ്. 167 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 98,260 ആയി.
കോവിഡ്-19ൽ നിന്ന് 291 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,937 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനമാണ്. ഇന്നലെ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 362 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,961 പേരാണ്. ഇവരിൽ 16 പേർ ഗുരുതരാവസ്ഥയിലാണ്. 2,945 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.01 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,73,875 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.