മനാമ: ബ്ലൂംബെർഗ് കോവിഡ് -19 വാക്സിൻ ട്രാക്കർ പ്രകാരം ലോകത്തിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ വാക്സിനേഷൻ നിരക്കാണ് ബഹ്റൈനിലുള്ളത്. 100 വ്യക്തികൾക്ക് 8.28 വാക്സിനേഷൻ ഡോസ് എന്നതാണ് ബഹ്റൈനിലെ നിരക്ക്. ഇസ്രായേൽ ആണ് വാക്സിനേഷൻ നിരക്കിൽ മുൻപന്തിയിലുള്ളത്. 100 വ്യക്തികൾക്ക് 24.24 വാക്സിനേഷൻ ഡോസ് എന്ന നിലയിൽ ഇസ്രായേൽ ഒന്നാമതും 15.5 വാക്സിനേഷൻ ഡോസ് എന്ന നിലയിൽ യുഎഇ രണ്ടാം സ്ഥാനത്തുമാണുള്ളത്.
‘ബിഅവയർ’ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴി കോവിഡ്-19 വാക്സിനേഷന് അപ്പോയ്മെന്റ് അനുവദിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ബഹ്റൈന്‍. എല്ലാ പൗരന്മാർക്കും താമസക്കാർക്കും അവരുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി സൗജന്യ വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാൻ കഴിയും.