കൊല്ലം: കൊട്ടാരക്കര പനവേലിയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. കൊട്ടാരക്കരയിൽ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് അപകടത്തിൽ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകൾ സുമയ്യയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ദമ്പതികള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.