ഹരിയാന: പരീക്ഷണ കൊവിഡ് വാക്സിന് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. മന്ത്രി അനില്‍ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. മന്ത്രിയെ അമ്പാല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൊവിഡ് വാക്സിന് പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന് പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ വാക്സിന് സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.