കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കണ്ടെടുത്തത്.ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.
[embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]