അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും ആഘോഷത്തില്‍ പങ്കു ചേരുന്ന എല്ലാവര്ക്കും ആശംസകള്‍ നേരുന്നുവെന്നും ഏവര്‍ക്കും സമ്പല്‍ സമൃദ്ധി ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ട്വിറ്റില്‍ ദീപാവലി ആശംസാ സന്ദേശം പങ്കുവെച്ചത്.
ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. പ്രതീക്ഷയുടെ വെളിച്ചം എല്ലാവരെയും എപ്പോഴും ഒന്നിപ്പിക്കട്ടെയെന്നും നല്ലൊരു പുരോഗതിയിലേക്ക് അത് വഴിതെളിയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെറിയ രീതിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷം നടക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ ദീപാവലി ആഘോഷിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കുചേരുന്ന ആഘോഷങ്ങളാക്കി പരിമിതപ്പെടുത്തുകയും ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ആശംസകള്‍ കൈമാറണമെന്നുമാണ് അധികൃതർ നിര്‍ദേശിക്കുന്നത്.